പാസ്റ്റർ ലിജു കോശിയുടെ പിതാവ് കർത്തൃസന്നിധിയിൽ

പാസ്റ്റർ ലിജു കോശിയുടെ പിതാവ് കർത്തൃസന്നിധിയിൽ

റാന്നി: പാസ്റ്റർ ലിജു കോശി (ബാംഗ്ലൂർ) യുടെ പിതാവും ശാരോൻ ഫെലോഷിപ്പ് ചർച്ച്‌ സീനിയർ ശുശ്രൂഷകനുമായ, പറക്കുളം തുണ്ടിയിൽ പാസ്റ്റർ റ്റി. സി. കോശി (79) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. നാളെ (വെള്ളിയാഴ്ച) രാവിലെ 8 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഉച്ചക്ക് 12:30 ന് സംസ്കാരം നടത്തും. മറ്റു മക്കൾ: ലിൻസി കോശി, ലിനു കോശി (ബാംഗ്ലൂർ). മരുമക്കൾ: ബിജു മുരുപ്പേൽ (നാരങ്ങാനം), സ്തുതി കോശി, മെൽവിൻ കോശി.