പാസ്റ്റർ കെ.എസ്.ചാക്കോ (87) കർതൃസന്നിധിയിൽ

പാസ്റ്റർ കെ.എസ്.ചാക്കോ (87) കർതൃസന്നിധിയിൽ

തിരുവനന്തപുരം : ഇന്ത്യാ പെന്തെക്കോസ്തു ദൈവസഭ സീനിയർ ശുശ്രൂഷകനും തിരുവനന്തപുരം താബോർ ഐപിസി അസോസിയേറ്റ് പാസ്റ്ററുമായ മുട്ടട അറപ്പുര ലയനിൽ പാസ്റ്റർ കെ.എസ്.ചാക്കോ (87 ) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. 

സംസ്കാര ശുശ്രൂഷകൾ ജൂലൈ 15 ന് രാവിലെ 10 ന് ഭവനത്തിൽ ആരംഭിച്ച് ഉച്ചക്ക് 1 ന് നെട്ടയം ഐപിസി സെമിത്തേരിയിൽ സംസ്കരിക്കും.

ദുബായ് ബ്രിട്ടീഷ് ബാങ്ക് മുൻ ഉദ്യോഗസ്ഥനായ ചാക്കോ ദുബായിലെ പെന്തെക്കോസ്തു സഭകളുടെ സ്ഥാപകനും തിരുവനന്തപുരം താബോർ ആശ്വാസഭവൻ മുൻ പ്രസിഡന്റുമാണ്.

ഭാര്യ: കുമ്പനാട് മധുരംപൊയ്കയിൽ സാറാമ്മ ചാക്കോ.

മക്കൾ: ലാലി, ലൈല, ആനി, ഡോ. ലാലു, ലീന. മരുമക്കൾ : ബേബികുട്ടി  (ഖത്തർ ), ഫിന്നി (യുഎസ്എ), ഡോ. ജെ.വർഗീസ് (മാവേലിക്കര) , ഡോ. മീന (അബുദാബി), അനു ജേക്കബ്(മസ്ക്കറ്റ്).

Advertisement