കുമ്പഴ പുത്തൻപുരയ്ക്കൽ പെനിയേലിൽ അന്നമ്മ ജോർജ്ജ് (കുഞ്ഞന്നാമ്മ - 89) നിര്യാതയായി

കുമ്പഴ: ഐ.പി.സി ജനറൽ കൗൺസിൽ അംഗവും മണക്കാല ഫെയ്ത്ത് തിയോളജിക്കൽ സെമിനാരി അദ്ധ്യാപകനുമായ പാസ്റ്റർ പി.ജി. ഏബ്രഹാമിന്റെ മാതാവും , പത്തനംതിട്ട വെട്ടിപ്രം ഐപിസി സഭാംഗവുമായ കുമ്പഴ പുത്തൻപുരയ്കൽ പെനിയേലിൽ അന്നമ്മ ജോർജ്ജ്(കുഞ്ഞന്നാമ്മ,89) നിര്യാതയായി. സംസ്കാരം ജനു. 27 വെള്ളി രാവിലെ 8 മണിക്ക് ഭവനത്തിൽ ശുശ്രൂഷ ആരംഭിച്ച് 12.30ന് ഐ പി സി സീയോൻ സഭാ സെമിത്തേരിയിൽ നടക്കും. പരേത മാവേലിക്കര തഴക്കര കാങ്കാലിൽ പടീറ്റേതിൽ കർമ്മേൽവീട്ടിൽ കുടുംബാംഗമാണ്.
ഭർത്താവ്: പരേതനായ പാസ്റ്റർ പി.എ.ജോർജ്. മറ്റുമക്കൾ : ഏലിസബത്ത് റോയി;പി.ജി ജോൺസൺ (മസ്കറ്റ്) റോസമ്മ ഏബ്രഹാം ( ഹുസ്റ്റൺ). മരുമക്കൾ: സൂസൻഏബ്രഹാം (ചിറമേൽ,വെണ്മണി), ഐ.പി.സി. തെങ്കാശി സെന്റർ മിനിസ്റ്റർ പാസ്റ്റർ റോയി വാഴമുട്ടം, അന്നമ്മ ജോൺസൺ(കൊച്ചറ) , പാസ്റ്റർ ഏബ്രഹാം തോമസ് എണ്ണിക്കാട്ട് (ഹുസ്റ്റൺ).
Advertisement