പാസ്റ്റർ കെ. പി.ജോൺസൻ്റെ ഭാര്യ കുഞ്ഞമ്മ ജോൺസൺ (65) ഡൽഹിയിൽ നിര്യാതയായി

പാസ്റ്റർ കെ. പി.ജോൺസൻ്റെ ഭാര്യ കുഞ്ഞമ്മ ജോൺസൺ (65) ഡൽഹിയിൽ നിര്യാതയായി

ന്യൂഡൽഹി : ദൈവസഭ മുൻ ശുശ്രൂഷകൻ തിരുവല്ല അഴിയിടത്തുചിറ കൊന്നയിൽ വീട്ടിൽ പരേതനായ പാസ്റ്റർ കെ. പി.ജോൺസൻ്റെ ഭാര്യ കുഞ്ഞമ്മ ജോൺസൺ (65) ഡൽഹിയിൽ നിര്യാതയായി. ഇടുക്കി പീരുമേട് കൊച്ചുപുരയ്ക്കൽ കുടുംബാംഗമാണ്. 37 വർഷമായി ഭർത്താവിനോടൊപ്പം വിവിധയിടങ്ങളിൽ സുവിശേഷ വേലയിൽ വ്യാപൃതയായിരുന്നു.

സംസ്കാരം ഒക്ടോ.5 ന് ഡൽഹി ഭദ്രയിലെ സെന്റ് തോമസ് ക്രിസ്ത്യൻ സെമിത്തേരിയിൽ നടക്കും.

മക്കൾ: പാസ്റ്റർ പ്രിൻസ് ജോൺസൺ(ഡൽഹി), പ്രിജു കെ. ജോൺസൺ (യു.കെ), പ്രിയ(ഡൽഹി).

മരുമക്കൾ : റൂബി ജോൺസൺ, ജിഷ ജോർജ്, പാസ്റ്റർ ദിനേശ് കുഞ്ഞുമോൻ (ഡൽഹി)

Advertisement