ബോബി തോമസിന്റെ മാതാവ് തലപ്പാടി മമ്മൂട്ടിൽ കുഞ്ഞൂഞ്ഞമ്മ തോമസിൻ്റെ (79) സംസ്കാരം സെപ്. 7ന്

ബോബി തോമസിന്റെ മാതാവ് തലപ്പാടി മമ്മൂട്ടിൽ കുഞ്ഞൂഞ്ഞമ്മ തോമസിൻ്റെ (79) സംസ്കാരം  സെപ്. 7ന്

കോട്ടയം: ഐപിസി കേരളാ സ്റ്റേറ്റ് കൗൺസിൽ മെമ്പർ ബോബി തോമസിന്റെ മാതാവ് തലപ്പാടി മമ്മൂട്ടിൽ കെ റ്റി തോമസിന്റെ സഹധർമ്മിണി കുഞ്ഞുഞ്ഞമ്മ തോമസ് (79) നിര്യാതയായി. ഐപിസി കോട്ടയം സൗത്ത് സെന്റർ ശാലേം തലപ്പാടി സഭാംഗമാണ്.

സംസ്കാരം സെപ്തം.7ന് ശനിയാഴ്ച രാവിലെ 8 ന് ഭൗതീക ശരീരം ഭവനത്തിൽ കൊണ്ടുവരികയും തുടർന്ന് നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം വൈകിട്ട് 3 ന് ഐപിസി തലപ്പാടി ശാലേം സഭയുടെ കാഞ്ഞിരത്തുംമൂട്ടിൽ ഉള്ള സെമിത്തേരിയിൽ നടക്കും.

പരേതനായ പാസ്റ്റർ എ റ്റി ജോർജ്ജ് ഭർതൃസഹോദരനാണ്.

Advertisement

Advertisement