മലബാറിലെ ആദ്യകാല സുവിശേഷ പ്രവർത്തകരിൽ ഒരാളായ പരേതനായ പാസ്റ്റർ പി.ജെ. ജോസഫിന്റെ സഹധർമ്മിണി കുഞ്ഞൂഞ്ഞമ്മ ജോസഫ് (70) കർത്തൃസന്നിധിയിൽ

മലബാറിലെ ആദ്യകാല സുവിശേഷ പ്രവർത്തകരിൽ ഒരാളായ പരേതനായ പാസ്റ്റർ പി.ജെ. ജോസഫിന്റെ സഹധർമ്മിണി കുഞ്ഞൂഞ്ഞമ്മ ജോസഫ് (70) കർത്തൃസന്നിധിയിൽ

തിരുവല്ല: മലബാറിലെ ആദ്യകാല സുവിശേഷ പ്രവർത്തകനായ പരേതനായ പാസ്റ്റർ പി. ജെ. ജോസഫിന്റെ സഹധർമ്മിണി കുഞ്ഞുഞ്ഞമ്മ ജോസഫ് (70) നിര്യാതയായി.  സംസ്കാരം: ഡിസംബർ അഞ്ചിന്  രാവിലെ 9 മുതൽ ആയാപറമ്പ് ശാരോൻ ഫെലോഷിപ്പ് ചർച്ച് ഹാളിലെ പൊതുദർശനത്തിന് ശേഷം 11.30 ന് കുറ്റപ്പുഴ ശാരോൻ ഫെലോഷിപ്പ് ചർച്ച് സെമിത്തേരിയിൽ നടക്കും. 

ദീർഘനാളായി രോഗിയായി കടപ്പിലായിരുന്നു. ഇവരുടെ മൂത്തമകനും ആയാപറമ്പ് ശാരോൻ ഫെലോഷിപ്പ് ചർച്ച് ശുശ്രൂഷകനുമായ  പാസ്റ്റർ പി .ജെ. ജീവൻസിൻ്റെ ഒപ്പമായിരുന്നു താമസിച്ചിരുന്നത്. മലബാറിലെ വിവിധ ജില്ലകളിൽ 
അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലാത്ത സ്‌ഥലങ്ങളിൽ ദീർഘവർഷങ്ങൾ ഭർത്താവ് പാസ്റ്റർ പി.ജെ. ജോസഫിൻ്റെ മരണം വരെ അദ്ദേഹത്തോടൊപ്പം താമസിച്ച് ശാരോൻ ഫെലോഷിപ്പിൻ്റെ പ്രവർത്തന മേഖലകളിൽ വളരെ ത്യാഗങ്ങൾ സഹിച്ച് സുവിശേഷ വേലയിൽ സജീവമായിരുന്നു പരേത . 

മറ്റു മക്കൾ: പാസ്റ്റർ ജിജോ ജോസഫ് (തിരുവനന്തപുരം),ജിഷമോൾ അനൂപ് (മണ്ണൂർ), ജിൻസി ഷിജോ (മലമ്പുഴ).


വാർത്ത: കെ.ജെ. ജോബ് വയനാട്