വെണ്മണി മഹനീയം ഇഞ്ചത്തലക്കൽ കുഞ്ഞൂഞ്ഞ് (92) നിര്യാതനായി
തിരുവല്ല: ദി പെന്തെക്കൊസ്ത് മിഷൻ തിരുവല്ല സെൻറർ വെണ്മണി - കൊല്ലകടവ് സഭയുടെ ആരംഭകാല വിശ്വാസി റിട്ട. ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥൻ മഹനീയം ഇഞ്ചത്തലക്കൽ കുഞ്ഞൂഞ്ഞ് (92) നിര്യാതനായി. സംസ്കാരം ആഗസ്റ്റ് 16 വെള്ളി രാവിലെ 10 മുതൽ ഭവനത്തിൽ പൊതുദർശനം തുടർന്ന് ഉച്ചയ്ക്ക് 1.30 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം റ്റി.പി.എം വെണ്മണി സെമിത്തേരിയിൽ നടത്തും.
സുവിശേഷ പ്രവർത്തനത്തെയും സുവിശേഷ വേലക്കാരെയും അകമഴിഞ്ഞ് സ്നേഹിച്ചിരുന്നു അദ്ദേഹം. അഞ്ച് പതിറ്റാണ്ടുകൾക്ക് മുമ്പ് കേരളത്തിലെ ഫെയ്ത്ത് ഹോമുകളിൽ ടെലിഫോൺ കണക്ഷൻ ലഭ്യമല്ലാതിരുന്ന കാലഘട്ടത്തിൽ , കേന്ദ്ര സർക്കാരിൻ്റെ ടെലികമ്മൂണിക്കേഷൻ വിഭാഗത്തിൽ ജോലിയിലായിരുന്ന അദ്ദേഹം മുൻകൈയെടുത്താണ് വിശ്വാസ ഭവനങ്ങളിൽ ടെലിഫോൺ ലഭ്യമാക്കിയത്.
ജോലിയിലായിരിക്കെ സുവിശേഷം അറിയിക്കുന്നതിലും മറ്റുള്ളവരെ അകമഴിഞ്ഞ് സഹായിക്കുകയും ചെയ്ത് മാതൃകാ ജീവിതം നയിച്ച ഒരു പിതാവായിരുന്നു.
ഭാര്യ : മേരികുട്ടി തട്ടയിൽ മുരുപ്പേൽ കുടുംബാംഗമാണ്. മക്കൾ :ഗ്ലോറി, രാജൻ, സോഫി. മരുമക്കൾ :വിജയൻ, സൗമിനി, ജോസ്.