ആനയം ഇടയിലവീട്ടിൽ കുട്ടിയമ്മ മത്തായി (88 ) നിര്യാതയായി

ആനയം ഇടയിലവീട്ടിൽ കുട്ടിയമ്മ മത്തായി (88 ) നിര്യാതയായി

കൊട്ടാരക്കര : ആനയം ഇടയിലവീട്ടിൽ പരേതനായ യോഹന്നാൻ മത്തായിയുടെ ഭാര്യ കുട്ടിയമ്മ മത്തായി (88) നിര്യാതയായി. സംസ്കാരം ഏപ്രിൽ 29 ന് ശനിയാഴ്ച രാവിലെ 9 ന് ഭവനത്തിലെ ശുശ്രൂഷയ്ക്കു ശേഷം ഐപിസി പനംതോപ്പ് (കടമ്പനാട് ) സഭാ സെമിത്തേരിയിൽ നടക്കും. പരേത അടൂർ ആലുംവിളയിൽ (വടക്കടത്തുകാവ് ) കുടുംബാംഗമാണ്.

മക്കൾ: ഗ്രേസി, ലീലാമ്മ, പാസ്റ്റർ തോമസ്, ഇവാ.രാജൻ , റോസമ്മ , മിനി ,മോളി (എല്ലാവരും യുഎസ്എ ) , ജോൺകുട്ടി (കാനഡ) , സൂസൻ (കടമ്പനാട് ). മരുമക്കൾ : പാസ്റ്റർ വർഗീസ് മത്തായി, ജോസഫ് , ജോൺസൺ, ശാന്തമ്മ, റേച്ചൽ, ഡിനി , സാംസൺ, ജോസ് , പാസ്റ്റർ സാബു. വിവരങ്ങൾക്ക് : 94955 01376