പെണ്ണുക്കര ലൗഡെയിലിൽ ലീലാമ്മ തോമസ് (70) നിര്യാതയായി

പെണ്ണുക്കര ലൗഡെയിലിൽ ലീലാമ്മ തോമസ് (70) നിര്യാതയായി

സംസ്കാര ശുശ്രൂഷകൾ തത്സമയം ഗുഡ്ന്യൂസ് ലൈവിലൂടെ വീക്ഷിക്കാം

ചെങ്ങന്നൂർ: ദി പെന്തെക്കൊസ്ത് മിഷൻ കോടുകുളഞ്ഞി സഭാംഗം പെണ്ണുക്കര ലൗഡെയിലിൽ പരേതനായ കെ.വി.തോമസിൻ്റെ ഭാര്യ ലീലാമ്മ തോമസ് (70) നിര്യാതയായി.

സംസ്കാരം ഫെബ്രുവരി 17 ശനി ഉച്ചയ്ക്ക് 2 ന് കോടുകുളഞ്ഞി റ്റി.പി.എം സഭാഹാളിലെ ശുശ്രൂഷകൾക്ക്ശേഷം സഭാ സെമിത്തേരിയിൽ.

മക്കൾ : ബിൻസി (ചിക്കാഗോ), ബിനോയ് തോമസ് (ബെംഗളൂരു).

മരുമക്കൾ :  റെജിനോൾഡ് സി.ജോർജ് (ചിക്കാഗോ), ഫെയ്ത്ത് മെർലിൻ ( ബെംഗളൂരു).

പരേത ഹരിപ്പാട് പുത്തൻവീട്ടിൽ കുടുംബാംഗമാണ്.

സഹോദരങ്ങൾ: പരേതനായ പി.ജോൺ (ഹരിപ്പാട്), ഗ്രേയ്സികുട്ടി (റാന്നി), കെ.രാജു ( ഹരിപ്പാട്), കെ.പാപ്പച്ചൻ (തിരുവനന്തപുരം), ലില്ലിക്കുട്ടി (തിരുവല്ല), എൽഡർ കെ.സജി ( റ്റി.പി.എം അലൈൻ, യു.എ.ഇ - സഭാ ശുശ്രൂഷകൻ)