അങ്ങാടിക്കൽ തെക്ക് മനയത്തുശേരിൽ ലീലാമ്മ ഫിലിപ്പ് (67) നിര്യാതയായി

അങ്ങാടിക്കൽ തെക്ക് മനയത്തുശേരിൽ ലീലാമ്മ ഫിലിപ്പ് (67) നിര്യാതയായി

ചെങ്ങന്നൂർ: അങ്ങാടിക്കൽ തെക്ക് മനയത്തുശേരിൽ എബ്രഹാം ഫിലിപ്പിന്റെ ഭാര്യ ലീലാമ്മ ഫിലിപ്പ് (67) അന്തരിച്ചു. സൗത്ത് ആഫ്രിക്ക ഉംറ്റാറ്റയിലെ സെന്റ് മാർട്ടിൻസ് സ്കൂൾ ഡയറക്ടർ ആണ്. സംസ്കാര ശുശ്രൂഷ നാളെ ഏപ്രിൽ 1 ന്  ശനിയാഴ്ച രാവിലെ 9 ന് ഭവനത്തിൽ ആരംഭിച്ച് ഉച്ചക്ക് 12 ന് ഐപിസി ഗിൽഗാൽ സഭയുടെ സെമിത്തേരിയിൽ സംസ്കരിക്കും.  പരേത ചക്രപുരയിൽ കുടുംബാംഗമാണ്.

മക്കൾ: മനോജ്‌ ഫിലിപ്പ്, ഡോ. ബിനോജ് ഫിലിപ്പ് (സൗത്ത് ആഫ്രിക്ക). മരുമകൾ ഡോ. റോഷ്‌നി ബിനോജ് (KVM ഹോസ്പിറ്റൽ ചേർത്തല)