മാര്‍ ജോസഫ് പവ്വത്തില്‍ കാലം ചെയ്തു

ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ മുന്‍ അധ്യക്ഷൻ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തില്‍ കാലം ചെയ്തു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നു ഇന്നലെ ചെത്തിപ്പുഴ സെൻറ് തോമസ് ആശുപത്രിയില്‍ വെന്‍റിലേറ്ററിലേക്ക് മാറ്റിയിരിന്നു. ഇന്ന് ഉച്ചയ്ക്ക് 1:17നായിരിന്നു അന്ത്യം. 92 വയസ്സുണ്ടായിരിന്ന അദ്ദേഹം വിശ്രമജീവിതത്തിലായിരിന്നെങ്കിലും ആത്മീയ കാര്യങ്ങളിലും എഴുത്തിലും സജീവമായിരിന്നു. ക്രിസ്തീയ പ്രബോധനങ്ങള്‍ മുറുകെ പിടിച്ചുള്ള അദ്ദേഹത്തിന്റെ ശക്തമായ നിലപാടുകള്‍ ഏറെ ശ്രദ്ധ നേടിയിരിന്നു. ദേശീയ കത്തോലിക്കാ മെത്രാന്‍ സമിതി, കേരള കത്തോലിക്ക മെത്രാന്‍ സമിതി എന്നിവയുടെ പ്രസിഡന്റുമായി മാര്‍ ജോസഫ് പവ്വത്തില്‍ സേവനം ചെയ്തിരിന്നു. മൃതസംസ്കാര വിവരങ്ങള്‍ നിശ്ചയിച്ചിട്ടില്ല.
Advertisement