മറിയാമ്മ സാമൂവൽ (81) ന്യൂയോർക്കിൽ നിര്യാതയായി

മറിയാമ്മ സാമൂവൽ (81) ന്യൂയോർക്കിൽ നിര്യാതയായി

ന്യൂയോർക്ക് : കൂടൽ വലിയപറമ്പിൽ പരേതനായ പാസ്റ്റർ കെ.സി സാമൂവേലിന്റെ ഭാര്യ മറിയാമ്മ സാമൂവൽ (അമ്മിണി - 81) ന്യൂയോർക്കിലുള്ള മകളുടെ ഭവനത്തിൽ നിര്യാതയായി. കുമ്പളംപോയ്ക മെഴുവേലി തടത്തിൽ കുടുംബാംഗമാണ്.

മക്കൾ : ബ്ലെസി (ചെന്നൈ), ബെഞ്ചി (ന്യൂയോർക്), ബെറ്റി (ചിക്കാഗോ), ബെൻസി (ഡാളാസ് ). മരുമക്കൾ : ഫിലിപ്പ് സി.ജോൺ (ചെന്നൈ), പരേതനായ സാമൂവൽ സക്കറിയ, പാസ്റ്റർ പ്രിൻസ് പോൾ (ചിക്കാഗോ), സാം ജോർജ്.

മാർച്ച്‌ 12 ഞായറാഴ്ച വൈകിട്ടു 5മണിക്ക് ന്യൂയോർക് ഫുൾ ഗോസ്പൽ അസംബ്ലിയിൽ മെമ്മോറിയൽ സർവീസും തിങ്കളാഴ്ച രാവിലെ ബ്രിച് ചർച്ച് സെമിതേരിയിൽ സംസ്കാരശ്രുഷയും നടക്കും

 വിവരങ്ങൾക്ക് : പാസ്റ്റർ പ്രിൻസ് പോൾ 224 392 1373.

വാർത്ത: കുര്യൻ ഫിലിപ്പ് ചിക്കാഗോ