നാരകത്താനി പീടികമലയിൽ മറിയാമ്മ ഏബ്രഹാം (96) നിര്യാതയായി

നാരകത്താനി പീടികമലയിൽ മറിയാമ്മ ഏബ്രഹാം (96) നിര്യാതയായി

വെണ്ണിക്കുളം: നാരകത്താനി പീടികമലയിൽ പരേതനായ പാസ്റ്റർ പി.വി. ഏബ്രഹാമിന്റെ ഭാര്യ മറിയാമ്മ ഏബ്രഹാം (96) നിര്യാതയായി. സംസ്കാരം ഡിസംബർ 10ന് രാവിലെ 8ന് ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 2ന് ഐപിസി സയോൺ പ്രെയ്‌സ് സെൻ്ററിൻ്റെ പിച്ചാത്തിക്കല്ലിലുള്ള സെമിത്തേരിയിൽ.

പരേത കീഴ്വായ്പ്‌പൂർ കൈമല കുടുംബാംഗമാണ്.

മക്കൾ: ബാബുക്കുട്ടി നാരകത്താനി (മാർത്തോമ്മ സന്നദ്ധ സുവിശേഷസംഘം അസി: സെക്രട്ടറി), മേരിക്കുട്ടി (യു.എസ്.എ), പാസ്റ്റർ ജേക്കബ് പി. ഏബ്രഹാം (ഡി.എം.യു വെല്ലൂർ), പാസ്റ്റർ രാജൻ പി. ഏബ്രഹാം ( യു.എസ്.എ), ജെയിംസ് പീടികമലയിൽ (സയോൺ സിംഗേഴ്‌സ് വെണ്ണിക്കുളം).

മരുമക്കൾ: ആനിയമ്മ പതാലിൽ ആനിക്കാട്, പരേതനായ പി.റ്റി. ജോൺ പറമ്പേത്തുണ്ടിയിൽ കിടങ്ങന്നൂർ, ലിസി മാമ്പള്ളിൽ വാര്യാപുരം, എലിസബേത്ത് പെരുമ്പലത്ത് നിലമ്പൂർ, ലിനി പ്രയാറ്റുമണ്ണിൽ ഇരവിപേരൂർ.

വാർത്ത: രാജൻ ആര്യപ്പള്ളിൽ

Advertisement