കീക്കൊഴൂർ കുളങ്ങര മേരി മത്തായി (92) നിര്യാതയായിl

കീക്കൊഴൂർ കുളങ്ങര മേരി മത്തായി (92) നിര്യാതയായിl

ഉതിമൂട്: കീക്കൊഴൂർ ഷാരോൺ ഫെലോഷിപ്പ് ചർച്ച് സഭാംഗം കുളങ്ങര പരേതനായ മത്തായി തോമസിൻ്റെ ഭാര്യ മേരി മത്തായി (92) ബെംഗളൂരുവിൽ നിര്യാതയായി. സംസ്കാരം ജൂൺ 14 ബുധൻ രാവിലെ 8ന് വലിയകലുങ്കിലുള്ള മൂത്ത മകൻ്റെ ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കീക്കൊഴൂർ ഷാരോൺ സഭാ സെമിത്തെരിയിൽ.

കായംകുളം കാക്കനാട് പുളിമൂട്ടിൽ കുടുംബാംഗമാണ്.

ബെംഗളൂരുവിൽ സേവാനഗർ പെനിയെൽ എ.ജി സഭാംഗമായിരുന്നു.

മക്കൾ: കുഞ്ഞുമോൻ, ജോണി, തങ്കച്ചൻ, ജോസ്, മോളി, ജോളി, എൽസി.

മരുമക്കൾ. എൽസി, ലിസി, റോസമ്മ, മോനച്ചൻ, പരേതയായ സാലി, ജോയി, സജി.