തൃക്കണ്ണമംഗൽ മങ്ങാട്ടുകുന്നിൽ ചരുവിള പുത്തൻ വീട്ടിൽ (മറവൂർ) മേരിക്കുട്ടി ഡാനിയേൽ (76) ഉദയ്പൂരിൽ നിര്യാതയായി

തൃക്കണ്ണമംഗൽ മങ്ങാട്ടുകുന്നിൽ ചരുവിള പുത്തൻ വീട്ടിൽ (മറവൂർ) മേരിക്കുട്ടി ഡാനിയേൽ (76) ഉദയ്പൂരിൽ നിര്യാതയായി

ഉദയ്പൂർ : കൊട്ടാരക്കര തൃക്കണ്ണമംഗൽ മങ്ങാട്ടുകുന്നിൽ ചരുവിള പുത്തൻ വീട്ടിൽ (മറവൂർ) എം ഒ ഡാനിയേലിന്റെ സഹധർമ്മിണി മേരിക്കുട്ടി ഡാനിയേൽ (76) ഉദയ്പൂരിൽ നിര്യാതയായി. സംസ്ക്കാരം 16ന് ഞായറാഴ്ച 1 ന് രാജസ്ഥാൻ പെന്തക്കോസ്ത് ചർച്ചിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ശുശ്രൂഷകൾക്ക്ശേഷം 3 ന് ഉദയ്പൂർ ക്രിസ്ത്യൻ ഫെലോഷിപ്പ് സെമിത്തേരിയിൽ നടക്കും. മക്കൾ : ബാബുകുട്ടി (ബാബു മറവൂർ) , മിനി, ബീന . മരുമക്കൾ : റീന , ജോർജ് വർഗീസ് , മാത്യു ശാമുവേൽ . കൊട്ടാരക്കര തൃക്കണ്ണമംഗൽ ഐ പി സി രഹബോത്ത് സഭാംഗമായ പരേത ശാരീരിക ക്ഷീണത്തെ തുടർന്ന് ചില നാളുകളായി ഉദയ്പൂരിൽ മകനോടൊപ്പം താമസിച്ചുവരികയായിരുന്നു.

വാർത്ത: ജോൺ മാത്യു , ഉദയ്പൂർ

Advertisement