മല്ലപ്പള്ളി എഴുമറ്റൂർ പുളിക്കക്കുഴിയിൽ പി.വി.മത്തായി(84) ചെന്നൈയിൽ നിര്യാതനായി

മല്ലപ്പള്ളി എഴുമറ്റൂർ പുളിക്കക്കുഴിയിൽ പി.വി.മത്തായി(84) ചെന്നൈയിൽ നിര്യാതനായി

ചെന്നൈ : ചെന്നൈ മടിപ്പാക്കം ഐപിസി ആരംഭകാല പ്രവർത്തകനും മുതിർന്ന വിശ്വാസിയുമായ മല്ലപ്പള്ളി എഴുമറ്റൂർ പുളിക്കക്കുഴിയിൽ പി.വി.മത്തായി(84) നിര്യാതനായി.

സംസ്കാര ശുശ്രൂഷ നവം.18 ന് ശനിയാഴ്ച രാവിലെ 9 ന് ഐപിസി എബനേസർ സഭയിൽ ആരംഭിക്കുകയും ഉച്ചകഴിഞ്ഞു 1 ന് കാസിമേട് സെമിട്രിയിൽ സംസ്കരിക്കും. മടിപാക്കത്ത് ഐപിസി സഭയുടെ വേല ആരംഭിക്കുന്നതിനു ഏറെ പ്രയത്നിച്ചു.  സഭാ പ്രവർത്തനങ്ങൾക്ക് ഈ കുടുംബം നല്ലൊരു കൈത്താങ്ങലായിരുന്നു.

ചെള്ളേത്ത് കുടുംബാംഗമായ അന്നമ്മ മത്തായി ആണ് ഭാര്യ.

മക്കൾ : മേഴ്സി മാത്യു, വർഗീസ് മാത്യു, ലിസി സാജൻ.

മരുമക്കൾ : സുശീൽ കുമാർ മാത്യു, മിനി വർഗീസ്, സാജൻ മാത്യു.