പാസ്റ്റർ മത്തായി ജോർജ് (മത്തായികുട്ടി - 58 ) കർതൃസന്നിധിയിൽ

പാസ്റ്റർ മത്തായി ജോർജ് (മത്തായികുട്ടി - 58 ) കർതൃസന്നിധിയിൽ

ചെങ്ങന്നൂർ : അസംബ്ലിളീസ് ഓഫ് ഗോഡ് കല്ലിശേരി സഭാംഗവും പ്രവാചക ശുശ്രൂഷകനും പ്രഭാഷകനുമായ രഹബോത്ത് ഭവനത്തിൽ പാസ്റ്റർ മത്തായികുട്ടി (മത്തായി ജോർജ് - 57) അപകടത്തിൽ കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്.

ഫെബ്രു.15 ന് രാത്രിയിൽ വള്ളംകുളത്തുള്ള ഒരു ഭവനത്തിലെ മീറ്റിംഗ് കഴിഞ്ഞു വീട്ടിലേക്ക് വരുമ്പോൾ നെഞ്ചുവേദനയുണ്ടാകുകയും അദ്ദേഹം ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിക്കുകയുമായിരുന്നു. ഉടനെ കല്ലിശേരി കെ.എം ചെറിയാൻ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ഭാര്യ: ആലിസ്. മക്കൾ: മഹിമ, കൃപ, തേജസ്‌. മരുമകൻ: റിനു.

 കൺവൻഷൻ പ്രഭാഷകനായ പാസ്റ്റർ കെ.എ.എബ്രഹാമിന്റെ സഹോദരി ഭർത്താവും ചർച്ച് ഓഫ് ഗോഡ് സഭാ ശുശ്രുഷകൻ പാസ്റ്റർ സി.റ്റി ജോസഫിന്റെ ഭാര്യ സഹോദരനുമാണ്.

വാർത്ത: പാസ്റ്റർ ഷൈജു ഞാറയ്ക്കൽ

Advertisement