കൂടൽ എലിക്കോട് നിരത്തുപാറ മുളപ്പോൺ വീട്ടിൽ മിൻസി സ്‌കറിയ (മറിയാമ്മ - 82) നിര്യാതയായി
പത്തനാപുരം : ദി പെന്തെക്കൊസ്തു മിഷൻ കൊട്ടാരകര സെൻ്റർ പത്തനാപുരം സഭാംഗം കൂടൽ എലിക്കോട് നിരത്തുപാറ മുളപ്പോൺ വീട്ടിൽ മിൻസി സ്‌കറിയ (മറിയാമ്മ -82) നിര്യാതയായി. സംസ്കാരം മെയ് 11 ശനി രാവിലെ 9 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക്ശേഷം പത്തനാപുരം റ്റി.പി.എം സഭാ സെമിത്തെരിയിൽ.
പരേത നിരത്തുപാറ പുത്തൻവീട് കുടുംബാംഗമാണ്.
ഭർത്താവ് റിട്ട. MES ഉദ്യോഗസ്ഥൻ ചെറിയാൻ സ്‌കറിയ.
മക്കൾ :സജിമോൻ,സിജിമോൾ, സീനാമോൾ .( എല്ലാവരും യു.എസ്.എ).
മരുമക്കൾ : ബിൻസി സജിമോൻ, പാസ്റ്റർ റെജി പി ചെറിയാൻ (എബനേസർ ചർച്ച് ഓഫ് ഗോഡ് ന്യൂയോർക്ക്), അലക്സ് ബാബു (എല്ലാവരും യുഎസ്എ).