റ്റി.പി.എം ഡൽഹി സെൻ്റർ സീനിയർ സിസ്റ്റർ മോളി ജോൺ(53) കർതൃസന്നിധിയിൽ

റ്റി.പി.എം ഡൽഹി സെൻ്റർ സീനിയർ സിസ്റ്റർ മോളി ജോൺ(53) കർതൃസന്നിധിയിൽ

ഡൽഹി: ദി പെന്തെക്കൊസ്ത് മിഷൻ ഡൽഹി സെൻ്റർ സീനിയർ ശുശ്രൂഷക സിസ്റ്റർ മോളി ജോൺ(53) കർതൃസന്നിധിയിൽ. സംസ്കാരം ജൂലൈ 31 തിങ്കൾ രാവിലെ 10ന് ചാണക്യപ്ലാസ റ്റി.പി.എം സെൻ്റർ ഫെയ്ത്ത്ഹോമിലെ ശുശ്രൂഷകൾക്ക്ശേഷം സഭാ സെമിത്തെരിയിൽ.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലധികം (34 വർഷം ) പഞ്ചാബ്, ഡൽഹി തുടങ്ങി ഉത്തരേന്ത്യയുടെ വിവിധയിടങ്ങളിൽ സഭയുടെ ശുശ്രൂഷകയായിരുന്നു. കോട്ടയം മുണ്ടക്കയം കൊല്ലംപറമ്പിൽ പരേതരായ എസ്.ജോണിൻ്റെയും അച്ചാമ്മയുടെയും മകളാണ്. 

സഹോദരങ്ങൾ: പാസ്റ്റർ കെ.ജെ.തോമസ് (ഐപിസി എബനേസർ ദൊഡ്ഡബൊമ്മസാന്ദ്ര, ബെംഗളൂരു), കൊച്ചുമോൾ (കട്ടപ്പന), റ്റിപിഎം തിരുവല്ല സെന്റർ മാവേലിക്കര സഭാ ശുശ്രൂഷകൻ എൽഡർ ജോസഫ് പിതൃ സഹോദരി പുത്രനാണ്.