കടവന്ത്ര മുട്ടത്തിൽ ലെയിൻ പെനിയേലിൽ മോളി ഫിലിപ്പിൻ്റെ (80) സംസ്കാരം ഏപ്രിൽ 5 നാളെ  

കടവന്ത്ര മുട്ടത്തിൽ ലെയിൻ പെനിയേലിൽ മോളി ഫിലിപ്പിൻ്റെ (80) സംസ്കാരം ഏപ്രിൽ 5 നാളെ  

സംസ്കാര ശുശ്രൂഷകൾ തത്സമയം ഗുഡ്ന്യൂസ് ലൈവിലൂടെ വീക്ഷിക്കാം

കൊച്ചി : ഉദയ്പൂരിൽ കഴിഞ്ഞ ദിവസം നിര്യാതയായ ഐ.പി.സി ഹെബ്രോൻ എറണാകുളം വളഞ്ഞമ്പലം സഭയുടെ ആരംഭകാല വിശ്വാസി പരേതനായ ക്യാപ്റ്റൻ പി.ഒ.ഫിലിപ്പോസിൻ്റെ ഭാര്യ മോളി ഫിലിപ്പോസിൻ്റെ  (80) മൃതദേഹം ഇന്ന് ഭവനത്തിൽ കൊണ്ടുവരും. സംസ്കാരം ഏപ്രിൽ 5 നാളെ രാവിലെ 9 ന്  എറണാകുളം ഐ.പി.സി ഹെബ്രോൻ സഭയിലെ ശുശ്രൂഷകൾക്ക് ശേഷം 12.30ന് വടുതല ഐ.പി.സി ഹെബ്രോൺ സഭാ സെമിത്തേരിയിൽ. തിരുവല്ല തലവടി  അത്തിമൂട്ടിൽ കുടുംബാംഗമാണ്.

മക്കൾ. ഡോ. ഫിന്നി ഫിലിപ്പ് ( പ്രിൻസിപ്പാൾ, ഉദയ്പൂർ ഫിലഡൽഫിയ ബൈബിൾ സെമിനാരി ) , ജിന്നി ഫിലിപ്പ് ( അറ്റ്ലാൻ്റാ ), ഷൈനി ഏബ്രഹാം (ഡാലസ്).

മരുമക്കൾ.ഗ്ലോറി ഫിലിപ്പ് ( ഉദയ്പൂർ), സോഫിയ ഫിലിപ്പ് (അറ്റ്ലാൻ്റ്) , ഫിലിപ്പ് ഏബ്രഹാം (ഡാലസ്).

Advertisement