റ്റി.പി.എം പുനലൂർ സെൻറർ മദർ കുഞ്ഞനാമ്മ (78) കർത്തൃസന്നിധിയിൽ
പുനലൂർ: ദി പെന്തെക്കൊസ്ത് മിഷൻ പുനലൂർ സെൻ്റർ മദർ അന്നമ്മ ദാനിയേൽ (കുഞ്ഞനാമ്മ - 78) കർത്യ സന്നിധിയിൽ.
സംസ്കാരം മെയ് 31 ബുധൻ രാവിലെ 9.30ന് പുനലൂർ സെൻറർ ഫെയ്ത്ത്ഹോമിലെ ശുശ്രൂഷകൾക്ക്ശേഷം പ്ലാശ്ശേരി റ്റി.പി.എം സഭാ സെമിത്തെരിയിൽ.
കഴിഞ്ഞ ആറ് പതിറ്റാണ്ടിലധികമായി (61 വർഷം) കേരളത്തിലെ വിവിധ സെൻ്ററുകളിലും വടക്കേ ഇന്ത്യയുടെ വിവിധയിടങ്ങളിലും സഭയുടെ സുവിശേഷ പ്രവർത്തകയായിരുന്നു.
റ്റി.പി.എം സഭയുടെ ശുശ്രൂഷകരായിരുന്ന പരേതരായ പാസ്റ്റർ ഓതറ ടി.സി.ദാനിയേൽ - മദർ .കുഞ്ഞമ്മ ദാനിയേലിൻ്റെയും മകളാണ്.
സഹോദരങ്ങൾ: സാം ദാനിയേൽ (തിരുവല്ല), ജേക്കബ് ദാനിയേൽ (ജോയ് - യു കെ ).