ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ റിട്ട. അസിസ്റ്റൻ്റ് മാനേജർ  കൃപ ഭവനിൽ എം.റ്റി. പാപ്പൻ (90) നിര്യാതനായി

ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ റിട്ട. അസിസ്റ്റൻ്റ് മാനേജർ  കൃപ ഭവനിൽ എം.റ്റി. പാപ്പൻ (90) നിര്യാതനായി

തിരുവനന്തപുരം : ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ റിട്ട. അസിസ്റ്റൻ്റ് മാനേജർ  കൃപ ഭവനിൽ എം റ്റി പാപ്പൻ (90) നിര്യാതനായി. പത്തനംതിട്ട പുത്തൻപീടിക മച്ചിയിൽ കുടുംബാംഗമായ പരേതൻ പാസ്റ്റർ കെ ഇ എബ്രഹാമിൻ്റെ ഭാര്യയുടെ സഹോദര പുത്രനാണ്.  സംസ്കാരം ഫെബ്രുവരി 25 ന് ഐപിസി ശ്രീകാര്യം സഭാ സെമിത്തേരിയിൽ 
നടക്കും.ഭാര്യ : മേരിക്കുട്ടി പാപ്പൻ
മക്കൾ : ജെസ്സി സാമുവേൽ- സാം കുര്യൻ, ജോസ് പാപ്പൻ - ഷേർലി ജോസ്, ജയിംസ് പാപ്പൻ - ശാലിനി ജയിംസ്, ജോൺസ് പാപ്പൻ - ഷൈല ജോൺസ്.

നാല് പതിറ്റാണ്ട് കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥനായി മഹാരാഷ്ട്ര, ഗുജറാത്ത് , മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ
വിശ്വസ്ത സേവനം ചെയ്ത പരേതൻ വിവിധയിടങ്ങളിൽ സഭാ സ്ഥാപനത്തിലും പങ്കു വഹിച്ചു.