ആലുവിള പടിഞ്ഞാറ്റേതിൽ പെണ്ണമ്മ പൊടിയൻ (89) നിര്യാതയായി
തുവയൂർ : കടമ്പനാട് നോർത്ത് ആലുവിള പടിഞ്ഞാറ്റേതിൽ പരേതനായ യോഹന്നാൻ പൊടിയൻറെ ഭാര്യ പെണ്ണമ്മ പൊടിയൻ (89) നിര്യാതയായി. സംസ്കാരം ഏപ്രിൽ 20 ശനിയാഴ്ച രാവിലെ 9ന് ഭവനത്തിൽ ശുശ്രൂഷകൾ ആരംഭിച്ച് 11.30ന് തുവയൂർ അസംബ്ളീസ് ഓഫ് ഗോഡ് സഭ സെമിത്തേരിയിൽ. ആനന്ദപ്പളളി മുണ്ടുതറയിൽ കുടുംബാംഗമാണ് പരേത.
മക്കൾ: ഡെയ്സി തങ്കച്ചൻ, സിസ്റ്റർ മറിയാമ്മ, ആലീസ് ഷാജി, ശോഭി ജോയി, സിസിലി വർഗീസ്.
മരുമക്കൾ: തങ്കച്ചൻ ഡാനിയൽ, പാസ്റ്റർ കെ സി ഷാജി (ഐപിസി നിരണം), പാസ്റ്റർ എ.എം. ജോയി (ബാംഗ്ലൂർ), വർഗീസ് സ്കറിയ (ദുബായ്).