പാസ്റ്റർ പീറ്റർ കുരുവിള കർതൃ സന്നിധിയിൽ

അരപതിറ്റാണ്ടിൽ ഏറെ വടക്കെ ഇന്ത്യയിൽ കർത്താവിനുവേണ്ടി വളരെ അധികം അധ്വാനിച്ച് അനേകരെ ക്രിസ്തുവിങ്കലേക്ക് നയിച്ച ജയ്പൂർ അഗെപ്പെ ഫെലോഷിപ്പ് സ്ഥാപകനും സീനിയർ ശുശ്രൂഷകനുമായിരുന്ന (former OMer) റവ. പീറ്റർ കുരുവിള . കർതൃസന്നിധിയിൽ ചേർക്കപെട്ടു. സംസ്കാര ശുശ്രൂഷ വെള്ളിയാഴ്ച (13/01/23) രാവിലെ പത്തുമണിക്ക് അഗപ്പേ ഫെലോഷിപ്പ് ചർച്ചിൽ ആരംഭിച്ച് ഉച്ചയ്ക്കു ഒരു മണിക്ക് വിദ്യാധാർ നഗർ ക്രിസ്ത്യൻ സെമിട്രി ജയ്പൂരിൽ നടക്കും. ഇടുക്കി ആലടി സ്വദേശിയും വട്ടപ്പറമ്പിൽ കുടുംബാംഗവുമാണ്.
ഭാര്യ മറിയാമ്മ പീറ്റർ, മക്കൾ- റീന (ന്യൂസിലാൻഡ്), റെനി ( കുവൈറ്റ്).
Advertisement