പാസ്റ്റർ ഫിലിപ്പ് ജോൺ (61) കർത്തൃ സന്നിധിയിൽ

പാസ്റ്റർ ഫിലിപ്പ് ജോൺ (61) കർത്തൃ സന്നിധിയിൽ

വെണ്മണി : അസംബ്ലീസ് ഓഫ് ഗോഡ് ചെങ്ങന്നൂർ സെക്ഷനിലെ  വെണ്മണി സഭാ ശുശ്രൂഷകൻ പാസ്റ്റർ ഫിലിപ്പ് ജോൺ (61) കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്.

സ്ട്രോക്ക് ഉണ്ടായതിനെ തുടർന്ന് കോട്ടയം കാരിത്താസ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു.  ഏ.ജി. സീനിയർ ശുശ്രൂഷകൻ ആയിരുന്ന പാസ്റ്റർ കെ.ജെ. ജോണിന്റ മകനാണ് ഇദ്ദേഹം.

മണിയാർ , കോഴിമല, കൊഴുവല്ലൂർ, കീഴ്വൻമഴി, ഓലകെട്ടിയമ്പലം, കല്ലുമല, പത്തിയൂർ, ചക്കുവള്ളി (ഗില്ഗാൽ), ഏറ്റുമാനൂർ, വേങ്ങൽ എന്നീ സഭകളുടെ ശുശ്രൂഷകനായിരുന്നിട്ടുണ്ട്.  

Advertisement