റവ.സണ്ണി വർക്കിയുടെ സംസ്കാരം ഓഗ.3 ന് വ്യാഴാഴ്ച

റവ.സണ്ണി വർക്കിയുടെ സംസ്കാരം ഓഗ.3 ന് വ്യാഴാഴ്ച

തിരുവല്ല: ചർച്ച് ഓഫ് ഗോഡ് കേരള  റീജിയൺ മുൻ ഓവർസിയറും സീനിയർ പാസ്റ്ററും വേദാധ്യപകനുമായ റവ.സണ്ണി വർക്കിയുടെ സംസ്കാരം ഓഗ.3ന് വ്യാഴാഴ്ച നടക്കും.

ഭൗതീകശരീരം
 രാവിലെ 7ന് തിരുവല്ല  T.M.M.ആശുപത്രിയിൽ നിന്നും ഭവനത്തിൽ കൊണ്ടുവരും. തുടർന്ന് 8.30 മുതൽ ആഞ്ഞിലിത്താനം മാർത്തോമ പാരീഷ് ഹാളിൽ പൊതുദർശനവും ശുശ്രൂഷയും നടക്കും. ഉച്ചകഴിഞ്ഞ് 2 ന് ദൈവസഭ ആഞ്ഞിലിത്താനം പൂവ്വക്കാല സെമിത്തേരിയിൽ സംസ്കാര ശുശ്രൂഷ നടത്തും.

ആലപ്പുഴ ജില്ലയിൽ കുട്ടനാട് താലൂക്കിൽ കാരിക്കുഴിയിൽ തച്ചൻ വിരുത്തിൽ പരേതനായ തോമസ് വർക്കി -മറിയാമ്മ ദമ്പതികളുടെ അഞ്ചു മക്കളിൽ ഇളയവനായി1954-ൽ ജനിച്ചു.കാരിക്കുഴി എൽ.പി.എസ്,നീരേറ്റുപുറംടി.എം.ടി.ഹൈസ്കൂൾ,എടത്വാ സെന്റ് അലോഷ്യസ്,ചങ്ങനാശ്ശേരി എസ്.ബി.കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തികരിച്ചു.

1980-ൽ മുളക്കുഴ സീയോൻ ബൈബിൾ കോളേജിൽ നിന്നും ബിരുദം നേടി.വിദ്യാർത്ഥി ആയിരിക്കെ 1979-ൽ സഭാ ശുശ്രൂഷയിൽ പ്രവേശിച്ചു.

1984-ൽ കേരള റീജിയൻ ആരംഭിച്ച ഫെയ്ത്ത് ബൈബിൾ സ്കൂൾ അദ്ധ്യാപകനും പ്രഥമ ഡീനും ആയി.1986-ൽ ദൈവസഭ ഓഫീസ് അഡ്മിനിസ്ട്രേറ്ററായി നിയമിതനായി.1992-ൽ ദൈവസഭയുടെ 3-മത്തെ ഓവർസീയറായി നീണ്ട 10 വർഷം വികസനത്തിന്റെ പടവുകൾ ചവിട്ടിക്കയറിയ അനുഗ്രഹിയ്ക്കപ്പെട്ട കാലം.സ്വന്തമായി സ്റ്റേഡിയം വാങ്ങിയത് ഈ കാലഘട്ടത്തിലാണ്.

2000-ൽ ദൈവസഭ നാഷണൽ സെക്രട്ടറിയായി.2002-ൽ ദൈവസഭ എഡ്യുക്കേഷൻ ഡയറക്ടറായി..വേദ അദ്ധ്യാപകൻ, പ്രസംഗകൻ, സെന്റർപാസ്റ്റർ, കൗൺസിൽ അംഗം, എഴുത്തുകാരൻ, പരിഭാഷകൻ എന്നീ നിലകളിൽ പ്രവർത്തിച്ച ദൈവദാസൻ, കേരള പെന്തക്കോസ്ത് ഫെലോഷിപ്പ് പേട്രൻ, അസോസിയേഷൻ പ്രസിഡണ്ട്, ചർച്ച് ഓഫ് ഗോഡ് റൈറ്റേഴ്സ് ഫോറം വൈസ് പ്രസിഡണ്ട്, സെക്രട്ടറി എന്നീ നിലകളിൽ കേരള പെന്തക്കോസ്തിലും സുപരിചിതനായിരുന്നു.

നിലവിൽ കുമ്പനാട് സഭാ ശുശ്രൂഷകൻ, സെന്റർ മിനിസ്റ്റർ, കൗൺസിൽ അംഗം, ബൈബിൾ കോളേജ് അദ്ധ്യാപകൻഎന്നീ നിലകളിൽ സേവനം ചെയ്തു വരികയായിരുന്നു.

ഭാര്യ: ഷേർളി സണ്ണി.

മക്കൾ: ഡോ.ഗിഫ്റ്റി മറിയം വർക്കി (ദക്ഷിണാഫ്രിക്ക), ബ്ലസ്സൻ എസ്. വർക്കി. മരുമകൻ: ഡോ.സിബി സെബാസ്റ്റ്യൻ ജോസഫ് (ദക്ഷിണാഫ്രിക്ക).

Advertisement