പാസ്റ്റർ വൈ. തോമസ് (86) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു

പാസ്റ്റർ വൈ. തോമസ് (86) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു

ഫിലദൽഫിയ : കേരളത്തിലും അമേരിക്കയിലും ദീർഘവർഷങ്ങൾ കർത്തൃ ശുശ്രൂഷ നിർവഹിച്ച പാസ്റ്റർ വൈ. തോമസ്(86) അമേരിക്കയിൽ വെച്ച് കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.   

വ്യൂവിംഗ് സർവീസ് 10 നു തിങ്കളാഴ്ച വൈകുന്നേരം 6 :30 മുതൽ 8:30 വരെയും 11ന് ചൊവ്വാഴ്ച രാവിലെ 9 മുതൽ 9:30 വരെയും (കുടുംബാംഗങ്ങൾക്ക്‌) 9.30 മുതൽ 12 മണി വരെയും ഫിലദൽഫിയ ഇന്ത്യാ ക്രിസ്ത്യൻ അസംബ്ലിയിൽ നടക്കും. സംസ്കാരം ജൂലൈ11ന് ചൊവ്വാഴ്ച 12.45ന് ലോൺ വ്യൂ സെമിത്തേരിയിൽ റവ. ജോൺ സാമുവേലിന്റെ നേതൃത്വത്തിൽ നടക്കും.

 1936 നവംബർ 22ന് പത്തനാപുരം പുതുവേൽ മാരൂരിൽ മലയിൽ വടക്കേതിൽ പരേതരായ ചെറിയാൻ യോഹന്നാന്റെയും ശോശാമ്മ യോഹന്നാന്റെയും ആറുമക്കളിൽ മൂന്നാമനായി ജനിച്ചു. സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം മൂഴിയാർ പവർഹൗസിൽ ജോലി ചെയ്തു വരവേയാണ് കർത്താവിൻ്റെ വേലയ്ക്കുവേണ്ടി വിളിയുണ്ടാകുന്നത്. ഭവനത്തിൽ നിന്നും ഏകനായി കർത്താവിങ്കലേക്ക് വന്ന വൈ.തോമസ് ദൈവവിളി അനുസരിച്ച് ശുശ്രൂഷയ്ക്കു സമർപ്പിച്ചു. കലഞ്ഞൂരിൽ ആയിരുന്നു പ്രാരംഭ പ്രവർത്തനം. ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭയുടെ ശുശ്രൂഷകനായിരുന്നു അദ്ദേഹം. കുന്നിട,, വെച്ചൂച്ചിറ, റാന്നി (ശാലേം), പ്ലാച്ചേരി,കനകപ്പാലം റാന്നി  (ഇട്ടിയപ്പാറ) തുടങ്ങിയ സഭകളിൽ ശുശ്രൂഷകനായിരുന്നു.

 1998ൽ അമേരിക്കയിലെത്തി വിവിധ സഭകളിൽ ശുശ്രൂഷിക്കുകയും ചെയ്തു ഹാർവെസ്റ്റ് ഇൻറർനാഷണൽ ചർച്ച് അംഗമായിരുന്നു. ഐ പി സി കേരളാ സ്റ്റേറ്റ് സോദരി സമാജത്തിന്റെ മുൻ സെക്രട്ടറിയും പ്രഭാഷകയുമായ ലില്ലി റെജി മകളാണ്

ഭാര്യ: പെണ്ണമ്മ തോമസ്.

മറ്റുമക്കൾ: ലാലി തോമസ്, ലിസി തോമസ്. മരുമക്കൾ: ജോർജ് മാത്യു, പാസ്റ്റർ റെജി പുന്നൂസ്, സാജൻ വർഗീസ്. 

Advertisement