പ്രശസ്ത മിഷണറി ഡോ. ആർ.കെ. പോൾ (85) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു

പ്രശസ്ത മിഷണറി ഡോ. ആർ.കെ. പോൾ (85) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു

കുന്നംകുളം: പ്രശസ്ത മിഷണറി ഡോ. ആർ. കെ. പോൾ (85)16 ഞായറാഴ്ച വൈകീട്ട് നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം നാളെ തിങ്കളാഴ്ച 2 മണിക്ക് കുന്നംകുളം വി.നാഗൽ സെമിത്തേരിയിൽ നടക്കും.

തൃശൂർ നെല്ലിക്കുന്ന് കൂള കുടുംബാംഗമാണ്.

കൽദായ -സുറായി പുരോഹിതനായിരിക്കെ സത്യസുവിശേഷത്തിന് വേണ്ടി പൗരോഹിത്യ ത്തോട് വിട പറഞ്ഞു. വിവിധയിടങ്ങളിൽ സുവിശേഷപ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. ഗ്ലോബൽ മിഷൻ എന്ന ഇന്റർനാഷണൽ പ്രസ്ഥാനത്തിന്റെ ഇന്ത്യയിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഡോ പി.പി. ജോബുമായി സഹകരിച്ചു രാജ്യത്തിന്റെ വിവിധയിടങ്ങളിൽ നടത്തിയ മെഗാ ക്രൂസെയ്ഡുകൾക്കു നേതൃത്വം നല്കീട്ടുണ്ട്. ആന്ധ്രാ പ്രദേശ് , ഒറീസ തുടങ്ങിയ നിരവധി സംസ്ഥാനങ്ങളിൽ പുതിയ സഭകൾ സ്ഥാപിച്ചു. കോയമ്പത്തൂർ സുലൂരിലുള്ള മൈക്കിൾ ജോബ് ഓർഫനേജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപങ്ങളുടെ ഡയറക്ടർ ആയി സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്.

ഭാര്യ: ദോറമ്മ( പരേത). മക്കൾ: റാഫി, ജിമ്മി

വാർത്ത: ഷാജൻ മുട്ടത്ത്

 

Advertisement