ഡോ.സാം ചാക്കോ (81) നിര്യാതനായി

ഡോ.സാം ചാക്കോ (81) നിര്യാതനായി

ചിക്കാഗോ: മെഴുവേലി ചിറമണ്ണിൽ പുല്ലേലിൽ കുടുംബംഗമായ ഡോ.സാം ചാക്കോ (81) നിര്യാതനായി. ദിർഘകാലമായി കരോൾ സ്ട്രീമിൽ കുടുംബമായി താമസിച്ചു വരികയായിരുന്നു. പരേതരായ പാസ്റ്റർ സി.ചാക്കോ (കുഴിക്കാല ചാക്കോച്ചായൻ), ശോശാമ്മ ചാക്കോ എന്നിവരാണ് മാതാപിതാക്കൾ. ഇടയാറന്മുള ചെല്ലിമലയിൽ ഓമന (മോൾസി)യാണ് ഭാര്യ. മക്കൾ : റോഷൻ ചാക്കോ, റിനെ ചാക്കോ.   സഹോദരി: കുഞ്ഞമ്മ പോൾ(മുംബൈ).

അർബൻ പ്ലാനിംഗിൽ ചിക്കാഗോയിൽ ഉള്ള യുഐസി (UIC) യിൽ നിന്ന് ഡോക്ടറേറ്റ് നേടിയ ശേഷം കമ്മ്യൂണിറ്റി ആൻഡ് ഇക്കണോമിക് ഡെവലപ്പ്മെന്റ് അസോസിയേഷന്റെ (CEDA)കീഴിലുള്ള ലോ ഇൻകം ഹോം എനർജി അസിസ്റ്റൻസ് പ്രോഗ്രാമിന്റെ (LIHEAP) വൈസ് പ്രസിഡന്റായി സേവനം അനുഷ്ഠിച്ചു. ഗവണ്മെന്റിന്റെ നിരവധി ജനോപകാര പദ്ധതികൾ സാധാരണ ജനങ്ങളിൽ എത്തിക്കുന്നതിൽ അദ്ദേഹം തന്റെ സേവന സമയത്തു ശ്രദ്ധിച്ചിരുന്നു.

മെമ്മോറിയൽ സർവീസ് സെപ്റ്റംബർ 15 വെള്ളിയാഴ്ച വൈകിട്ടും സംസ്കാര ശുശ്രൂഷകൾ പിറ്റേ ദിവസം ശനിയാഴ്ച രാവിലെയും വിൻഫീൽഡിലുള്ള ഫെയ്ത് ബ്രിഡ്ജ് ചർച്ചിൽ നടക്കും. (Faith Bridge Church, Assemblies of God Winfield, OS 347 Jefferson Street, Winfield, IL)

വിവരങ്ങൾക്ക് ജോർജ് ഫിലിപ്പ് : 630 709 2535, റോയ് ജോർജ് 630 877 3091.

വാർത്ത: കുര്യൻ ഫിലിപ്പ് ചിക്കാഗോ

Advertisement