സഹനത്തിന്റെ സഹയാത്രികൻ സാമുവേൽകുട്ടി യാത്രയായി
പുതുപ്പള്ളി: ജനനം മുതൽ ഗുരുതരമായ മാനസിക ശാരീരിക വെല്ലുവിളികളുമായ ജീവിത സഹനത്തിന്റെ സഹയാത്രികൻ സാമൂവേൽ കുര്യൻ (സാമുവേൽ കുട്ടി -30) നിത്യതയുടെ തീരമണഞ്ഞു.
ക്രൈസ്തവ സാഹിത്യകാരനും ഗുഡ്ന്യൂസ് അസോസിയേറ്റ് എഡിറ്ററും സുവിശേഷ പ്രഭാഷകനുമായ പട്ടശേരി മഠത്തിൽ ഇവാ. എം. സി കുര്യന്റെ ഇളയ മകൻ കോട്ടയം കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 10 മണിയോടെ പുഞ്ചിരിക്കുന്ന മുഖവുമായി കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു.
പുതുപ്പള്ളി ടൗൺ ചർച്ച് ഓഫ് ഗോഡ് അഗപ്പെ ഗോസ്പൽ സെന്റർ സഭാംഗമായ സാമുവേൽ കുട്ടിയുടെ 30 വർഷകാല ജീവിതം കിടക്കയിലും, ചാരുകസേരയിലും, വീൽ ചെയറിലുമായിരുന്നു.
ജനന സമയത്ത് ഗുരുതര പ്രതിസന്ധിയിലൂടെ കടന്നുപോയ സാമുവേൽ കുട്ടി ചില ദിവസങ്ങൾ മാത്രമേ ജീവിക്കുകയുള്ളുയെന്നായിരുന്നു പ്രഗത്ഭ ഡോക്ടർമാർ അഭിപ്രായപ്പെട്ടത്. അത്ഭുതങ്ങളെ സാധ്യമാക്കുന്ന ദൈവം സാമുവേൽ കുട്ടിയുടെ ജീവിതത്തിൽ ഏറെ സഹായിക്കുകയും കുടുംബാംഗങ്ങൾക്ക് അവനെ പരിചരിക്കാൻ കൃപ ലഭിച്ചത് സഭയും പൊതു സമൂഹവും ഒരുപോലെ ശ്ലാഘിച്ചിരുന്നു.
ഫെബ്രുവരി 16ന് വൈകിട്ട് 5 മണിക്ക് ഭവനത്തിൽ കൊണ്ട് വരുന്ന മൃതദേഹം പിറ്റേദിവസം തിങ്കൾ രാവിലെ 11 മണിക്ക് ദൈവ സഭയുടെ തച്ചുകുന്നിലുള്ള സെമിത്തേരിൽ സംസ്കരിക്കും.
മാതാവ് :സൂസി കുര്യൻ, (മുൻ അസിസ്റ്റന്റ് ഡയറക്ടർ ഓഫ് അഗ്രിക്കൾച്ചർ)
സഹോദരൻ: സഖറിയ കുര്യൻ (മാനേജർ, സൗത്ത് ഇന്ത്യൻ ബാങ്ക്)
സഹോദര ഭാര്യ: ഡോ. നിസ്സി സഖറിയ (ഡയറക്ടർ, ശാലോംസ് ഒലി ലേണിംഗ് അക്കാദമി). സഹോദര പുത്രി: ഷാലോം സുസൈൻ സഖറി
ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബാംഗങ്ങളോട് ഗുഡ്ന്യൂസ് എഡിറ്റോറിയൽ ബോർഡിൻ്റെ ദുഃഖവും ക്രിസ്തീയ പ്രത്യാശയും അറിയിക്കുന്നു.
Advertisement




































