പാസ്റ്റർ വി.പി.തോമസിന്റെ ഭാര്യാമാതാവ് കർതൃസന്നിധിയിൽ

പാസ്റ്റർ വി.പി.തോമസിന്റെ ഭാര്യാമാതാവ് കർതൃസന്നിധിയിൽ

സുൽത്താൻ ബത്തേരി: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ നാഷനൽ ഗവേണിങ് ബോഡി അംഗവും കേരള സ്റ്റേറ്റ് കൗൺസിൽ അംഗവും കോട്ടയം ഈസ്റ്റ് സെന്റർ ശുശ്രൂഷകനുമായ പാസ്റ്റർ വി.പി.തോമസിന്റെ ഭാര്യാ മാതാവ് സാറാമ്മ ജോൺ (ചിന്നമ്മ – 80) വയനാട് ബത്തേരി കേണിച്ചിറയിൽമകളുടെ വസതിയിൽ നിര്യാതയായി. സംസ്കാരം 13 ശനിയാഴ്ച രാവിലെ 9ന് വീട്ടിലെ ശുശ്രൂഷകൾക്കു ശേഷം 12.30ന്‌ കാര്യമ്പാടി അസംബ്ലീസ്‌ ഓഫ്‌ ഗോഡ്‌ സഭാ സെമിത്തേരിയിൽ.

ഭർത്താവ്: ഇ.വി.ജോൺ. നിലമ്പൂർ മൂത്തേടം സ്വദേശിയും മൂത്തേടം ചർച്ച് ഓഫ് ഗോഡ് സഭയുടെ ആദ്യകാല വിശ്വാസിയുമാണ്.  

മക്കൾ: ജോളി സൈമൺ, ജെസി തോമസ് (കോട്ടയം), സോൾ ജയ്മോൻ (യുഎസ്). മറ്റു മരുമക്കൾ: പി.വി.സൈമൺ (കേണിച്ചിറ), കെ.ജെ.ജയ്മോൻ (യുഎസ്).

Advertisement