പാസ്റ്റർ കെ.പി രാജന്റെ മാതാവ് സാറാമ്മ പാപ്പച്ചൻ (86 ) നിര്യാതയായി

പാസ്റ്റർ കെ.പി രാജന്റെ മാതാവ് സാറാമ്മ പാപ്പച്ചൻ (86 ) നിര്യാതയായി

തിരുവനന്തപുരം: ഐപിസി വെമ്പായം സെൻറർ വൈസ് പ്രസിഡൻറ് പാസ്റ്റർ കെ.പി രാജന്റെ മാതാവ് സാറാമ്മ പാപ്പച്ചൻ (86 ) നിര്യാതയായി. കുഴിയിലയ്യത്തു വീട്ടിൽ പരേതനായ കെ പാപ്പച്ചന്റെ ഭാര്യയാണ് പരേത. സംസ്‌ക്കാരശുശ്രൂഷകൾ ആഗസ്റ്റ് പതിനാറ് ബുധനാഴ്ച രാവിലെ ഒൻപത് മണിക്ക് ഭവനത്തിൽ ആരംഭിച്ച് പന്ത്രണ്ട് മണിക്ക് ഐ.പി.സി മെഡിക്കൽ കോളേജ് സഭയുടെ നേതൃത്വത്തിൽ മലമുകൾ സഭാ സെമിത്തേരിയില്‍ നടക്കും.

മക്കൾ: ലിസി സാമൂവേൽ, പാസ്റ്റർ കുര്യൻ പാപ്പച്ചൻ (ഡൽഹി), പാസ്റ്റർ കെ. പി സാമൂവേൽ (കാനഡ), പാസ്റ്റർ കെ പി രാജൻ.

മരുമക്കൾ: പരേതനായ പാസ്റ്റർ വി.എം സാമൂവേൽ, സൂസമ്മ കുര്യൻ (ഡൽഹി), ഗ്രേസ് സാമൂവേൽ(കാനഡ), റീന രാജൻ

Advertisement