മദർ പി.വി. സാറാമ്മ കർതൃസന്നിധിയിൽ
പഴഞ്ഞി: ദി പെന്തെക്കോസ്തു മിഷന്‍ സുവിശേഷ പ്രവര്‍ത്തക മദര്‍ പി.വി. സാറാമ്മ (76) നിര്യാതയായി. നിലമ്പൂര്‍ എടക്കര കല്ലൂര്‍ കുടുംബാഗവും പരേതനായ പാസ്റ്റര്‍ പി.വി. ചാക്കോയുടെ സഹോദരിയുമാണ്. കോഴിക്കോട്, തൃശ്ശൂര്‍ സെന്ററുകളിലായി 51 വര്‍ഷം വിവിധ വിശ്വാസ ഭവനങ്ങളിലായി സേവനമനുഷ്ഠി ച്ചു. സംസ്കാര ശുശ്രൂഷ ബുധനാഴ്ച രാവിലെ പത്തിന് ദി പെന്തക്കോസ്തു മിഷന്‍ പഴഞ്ഞി ആരാധനാലയത്തില്‍ ആരംഭിച്ച് ഉച്ചക്ക് ഒന്നിന് മൂലേപ്പാട് സഭാ സെമിത്തേരിയില്‍ നടക്കും.