കോട്ടയം പുളിക്കൽ കവല മുതിരപ്പാറക്കൽ എം.ടി സ്‌കറിയ (75) നിര്യാതനായി

കോട്ടയം : ഐപിസി വണ്ടൂർ സഭാ ശുശ്രൂഷകൻ പാസ്റ്റർ അനീഷ് തോമസിന്റെ പിതാവ് പുളിക്കൽകവല മുതിരപ്പാറക്കൽ എം.ടി.സ്‌കറിയ (റിട്ട. അദ്ധ്യാപകൻ -75) നിര്യാതനായി.ദീർഘ വർഷങ്ങൾ മലപ്പുറം കോട്ടക്കലിൽ ഹൈസ്കൂൾ അധ്യാപകനായിരുന്നു.
ഒക്ടോ.3 ന് ചൊവ്വാഴ്ച രാവിലെ 7ന് മൃതദേഹം ഭവനത്തിൽ എത്തിക്കും. ഭവനത്തിലെ ശുശ്രൂഷകൾക്കുശേഷം ഉച്ചക്ക് 12.30 ന് പുളിക്കൽകവല ബേഥേൽ ഐപിസിയുടെ ഉദയപുരം സെമിത്തേരിയിൽ സംസ്കരിക്കും.
ഭാര്യ: അന്നമ്മ കുര്യൻ( റിട്ട. അധ്യാപിക) മക്കൾ : ആഷ്‌ലി റെജി (അയർലണ്ട് ). പാസ്റ്റർ അനീഷ് തോമസ്.
മരുമക്കൾ : റെജി മാമ്മൂട്ടിൽ, ബിൻസി അനീഷ്.
Advertisement