ഷൈബി ലാലു ഫിലിപ്പിന്റെ(47) സംസ്ക്കാരം ഒക്ടോ.30 ന്
കിച്ചനാർ (കാനഡ) : കാനഡയിൽ നിന്ന് കേരളത്തിൽ വരികയും ദേഹാസ്വാസ്ഥ്യം ഉണ്ടായി കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ട കാനഡ കിച്ചനർ താബോർ ഗോസ്‌പെൽ അസംബ്ലി സഭാംഗം പാസ്റ്റർ ലാലു ഫിലിപ്പിന്റെ സഹധർമ്മിണി ഷൈബി ലാലു (47) വിന്റെ ഭൗതിക ശരീരം ഒക്ടോ. 29ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 ന് എറണാകുളം പള്ളുരുത്തി നെൽസൺ മണ്ടേല റോഡ് ബെഥാന്യ വീട്ടിൽ കൊണ്ടുവരും. തുടർന്ന് ഐപിസി പള്ളുരുത്തി സഭയുടെ ആഭിമുഖ്യത്തിൽ എറണാകുളം ഡിസ്ട്രിക്ട് കർത്തൃശുശ്രൂഷകന്മാർ ചേർന്ന് അന്തിമോപചാര ശുശ്രൂഷ നിർവ്വഹിക്കും.
ഒക്ടോ. 30 ന് രാവിലെ കുടുംബ വീടായ കുറിയന്നൂർ തടിയത്ര ഭവനത്തിൽ രാവിലെ 8 ന് ശുശ്രൂഷകൾ ആരംഭിച്ച് 12 ന് ഐപിസി ബെഥെൽ സഭയുടെ ആഭിമുഖ്യത്തിൽ സെമിത്തേരിയിൽ സംസ്‌കരിക്കും.
ഏക മകൻ ജോഷ്വാ ഫിലിപ്പ്.
പാസ്റ്റർ ഷാജി വർഗീസ് സഹോദരി ഭർത്താവാണ്.
വിവരങ്ങൾക്ക്: പാസ്റ്റർ മോൻസി എം ജോൺ (സീനിയർ പാസ്റ്റർ, താബോർ ഗോസ്പൽ അസംബ്‌ളി കിച്ചനാർ): +1 (647) 834-2286
Advertisement