പാസ്റ്റർ പാമ്പുകടിയേറ്റു മരിച്ചു

പാസ്റ്റർ പാമ്പുകടിയേറ്റു മരിച്ചു

ഛത്തീസ്ഗഡ്: കഹൻപുരിയിലെ കങ്കർ എന്ന ഗ്രാമത്തിൽ സഭാ ശുശ്രൂഷകൻ ആയിരുന്ന ഒഡീഷ സ്വദേശി പാസ്റ്റർ ഷീലാസ് പാമ്പുകടിയേറ്റു മരണപ്പെട്ടു. ഉഗ്രവിഷമുള്ള വെള്ളിക്കെട്ടൻ എന്ന ഇനത്തിൽപ്പെട്ട പാമ്പാണ് കടിച്ചത്. രാത്രിയിൽ ഉറക്കത്തിനിടെ കൊതുകു വലയുടെ അകത്ത് കയറി പാസ്റ്ററിനെ പാമ്പ് കടിക്കുകയായിരുന്നു. 

തുടർന്ന് ചില വിശ്വാസികളെ വിളിച്ചുവരുത്തി 15 കിലോമീറ്റർ ദൂരെയുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും പുലർച്ചയോടെ മരണപ്പെടുകയായിരുന്നു. 

പോസ്റ്റ്മോർട്ടത്തിന് ശേഷം സഭയ്ക്ക് സ്വന്തമായി സ്മശാനം ഇല്ലാത്തതിനാൽ 30 കിലോമീറ്റർ ദൂരെയുള്ള ക്രിസ്ത്യൻ സെമിത്തേരിയിൽ പോലീസ് അകമ്പടിയോടെ ഇന്നലെ (ആഗസ്റ്റ് 18) വെള്ളിയാഴ്ച തന്നെ സംസ്കാരം നടത്തി

കങ്കർ എന്ന ഗ്രാമത്തിലെ വിശ്വാസികൾ പറയുന്നത് അനുസരിച്ച് അവിടെ കരടിയും പുലിയും തുടങ്ങി പല വന്യജീവികളും വിഹാരം നടത്തുന്നുണ്ട്.

പാസ്റ്റർ ശീലാസിന് 15, 13 വയസ്സു വീതമുള്ള രണ്ട് കുട്ടികൾ ഉണ്ട്. ദുഃഖത്തിൽ ആയിരിക്കുന്ന അദ്ദേഹത്തിൻ്റെ ഭാര്യയെയും മക്കളെയും സഭാ വിശ്വാസികളെയും ഓർത്ത് പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നു.

വാർത്ത: ജേക്കബ് പാലയ്ക്കൽ ജോൺ, പാട്ന

Advertisement