വലിയകാവ് കോയിത്തോടത്ത് ഷിബു ഫിലിപ്പ് നിര്യാതനായി

വലിയകാവ് കോയിത്തോടത്ത് ഷിബു ഫിലിപ്പ് നിര്യാതനായി

തിരുവല്ല : വലിയകാവ് കോയിത്തോടത്ത് വീട്ടിൽ ജോയിയുടെ മകൻ ‌ തിരുവല്ല ഇന്ത്യ പെന്തകോസ്ത് ടൗൺ സഭാംഗം  ഷിബു ഫിലിപ്പ് ഹൃദയഘാതത്തെ തുടർന്ന് നിര്യാതനായി.

അവധിക്ക് നാട്ടിൽ എത്തിയതായിരുന്നു. ഹൃദയാഘാതം ഉണ്ടായ ഉടൻ തന്നെ അടൂരുള്ള സ്വകാര്യ ഹോസ്പിറ്റിലിൽ എത്തിച്ച് അടിയന്തിര ചികിത്സയിലായിരിക്കവെ യാണ് മരണം സംഭവിച്ചത്.

ഏക മകൻ പ്രെസ്ലി ചില മാസങ്ങൾക്കു മുൻപ് വാഹന അപകടത്തെ തുടർന്നു നിത്യതയിൽ ചേർക്കപ്പെട്ടിരുന്നു. ഭാര്യ ഫ്രെനി വടശ്ശേരിക്കര പൊയ്കയിൽ കുടുംബാഗമാണ്. നാട്ടിൽ വച്ച് ചില നാളുകൾക്ക് മുൻപ് വൃക്ക മാറ്റി വയ്ക്കൽ ശസ്ത്രക്രിയ്ക്ക് വിധേയപ്പെട്ടിരുന്നു.