പാമ്പാടി ഇലകൊടിഞ്ഞി ഇലവുങ്കൽ പരേതനായ പാസ്റ്റർ ജോൺസി ഏബ്രഹാമിന്റെ ഭാര്യ ഷീജ ജോൺസി(49) നിര്യാതയായി

പാമ്പാടി ഇലകൊടിഞ്ഞി ഇലവുങ്കൽ പരേതനായ പാസ്റ്റർ ജോൺസി ഏബ്രഹാമിന്റെ ഭാര്യ ഷീജ ജോൺസി(49) നിര്യാതയായി

പാമ്പാടി: ഭർത്താവ് മരിച്ച് ഒരാഴ്ചയ്ക്കിടെ ഭാര്യയും നിര്യാതയായി. ഇലകൊടിഞ്ഞി, ഇലവുങ്കൽ പരേതനായ പാസ്റ്റർ ജോൺസി ഏബ്രഹാമിന്റെ സഹധർമ്മിണി ഷീജ ജോൺസി (49) യാണ് കഴിഞ്ഞ ദിവസം നിര്യാതയായത്. ഒരാഴ്ച മുമ്പ് ആണ്  ഷീജയുടെ ഭർത്താവ് പാസ്റ്റർ ജോൺസി ഏബ്രഹാം കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടത്

സംസ്കാര ശുശ്രൂഷകൾ ജൂലൈ 10 ബുധനാഴ്ച രാവിലെ 8.30 മുതൽ പാമ്പാടി ബസ് സ്റ്റാൻഡിന് സമീപമുള്ള പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ   ബഥേൽ ഗോസ്പൽ അസംബ്ലിയുടെ പുതുപ്പള്ളി സെക്ഷന്റെ നേതൃത്വത്തിൽ ആരംഭിയ്ക്കും. ഉച്ചയ്ക്ക് 1 ന്  പരുത്തുമ്പാറയിലുള്ള സഭയുടെ ശ്മശാനത്തിൽ സംസ്കരിക്കും.

ചില ദിവസങ്ങളായി ശാരീരികമായ പ്രയാസം അനുഭവിച്ച് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരുന്നു. 

മക്കൾ: അബീയേൽ, അനോന എന്നിവർ വിദ്യാർത്ഥികൾ ആണ്.

Advertisement