അങ്കമാലി പള്ളിപ്പാട്ട് തോട്ടത്തിൽ സൈമൺ പി.പി നിര്യാതനായി

അങ്കമാലി പള്ളിപ്പാട്ട് തോട്ടത്തിൽ സൈമൺ പി.പി നിര്യാതനായി

വാർത്ത : പാസ്റ്റർ സിബിൻ മാത്യു

അങ്കമാലി : അസംബ്ലീസ് ഓഫ് ഗോഡ് അങ്കമാലി സഭാംഗം പള്ളിപ്പാട്ട് തോട്ടത്തിൽ സൈമൺ പി.പി (74) നിര്യാതനായി.

സംസ്കാര ശുശ്രൂഷകൾ സെപ്. 21 ന്  വ്യാഴാഴ്ച രാവിലെ 8 ന് ഭവനത്തിൽ ആരംഭിക്കും. തുടർന്ന് അങ്കമാലി CSA ആഡിറ്റോറിയത്തിൽ  പ്രധാന ശുശ്രൂഷകൾ 10 മണിയോട് കൂടി ആരംഭിച്ച് ഉച്ചയ്ക്ക് 12.30 നു അവസാനിക്കും. തുടന്ന് അങ്കമാലി എ.ജി ചർച്ചിന്റെ കൊരട്ടിയിലുള്ള സെമിത്തേരിയിൽ സംസ്കരിക്കും. 

ദീർഘ വർഷങ്ങൾ ജോലിയോടുള്ള ബന്ധത്തിൽ കുവൈറ്റിൽ ആയിരുന്നപ്പോൾ  ഐപിസി സഭയുടെ അംഗമായിരുന്നു. സഭാ കമ്മറ്റിയിലും ഉത്തരവാദിത്തങ്ങൾ വഹിച്ചിട്ടുണ്ട്.

ഭാര്യ: മേരി സൈമൺ കൂത്താട്ടുകുളം വാഴപ്പറമ്പിൽ കുടുംബാംഗമാണ്.

മക്കൾ : സിബിൾ കെവിൻ (ഓസ്ട്രേലിയ), സിജോ സൈമൺ (ഓസ്ട്രേലിയ), ഡോ. പ്രെയ്‌സിൽ സൈമൺ (അപ്പോളോ ഹോസ്പിറ്റൽ അങ്കമാലി).

മരുമക്കൾ : കെവിൻ (ഓസ്ട്രേലിയ) ബ്ലെസ്സി സിജോ (ഓസ്ട്രേലിയ)

Advertisement