കൊണ്ടാഴി കുഞ്ചച്ചേടത്ത് സിംസൺ കെ. സാമുവേൽ (87) നിര്യാതനായി

കൊണ്ടാഴി കുഞ്ചച്ചേടത്ത്  സിംസൺ കെ. സാമുവേൽ (87) നിര്യാതനായി

ചേലക്കര : കൊണ്ടാഴിയിലെ ആദ്യ കാല സുവിശേഷ പ്രവർത്തനത്തിനു നേതൃത്വം നല്കിയ ഐപിസി കർമ്മേൽ സഭാംഗം കൊണ്ടാഴി കുഞ്ചച്ചേടത്ത് ഗ്രേസ് വിലാസിൽ സിംസൺ കെ. സാമുവേൽ (87) നിര്യാതനായി. സംസ്കാരം മെയ് 24ന് രാവിലെ 8 മുതൽ 11 വരെ ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 12 ന് ഐപിസി കൊണ്ടാഴി സഭയുടെ നേതൃത്വത്തിൽ കായാംപൂവം മക്പേല സെമിത്തേരിൽ നടക്കും.

1958ൽ കുളത്തൂപ്പുഴയിൽ നിന്നും നിലമ്പൂരിലെ പുല്ലഞ്ചേരിയിലേക്ക് വരുകയും കരുളായിലേക്ക് താമസം മാറ്റുകയും അവിടെനിന്ന് 1961ൽ   കൊണ്ടാഴിയിലേക്ക് കുടിയേറിയ ആദ്യ  പെന്തെകോസ്തു കുടുംബാംഗമായിരുന്നു.

കൊണ്ടാഴി ,ചേലക്കര, പഴയന്നൂർ എന്നിവിടങ്ങളിലെ സുവിശേഷ വ്യാപനത്തിനും സഭാവളർച്ചയ്ക്കും ഏറെ പ്രയത്നിച്ചു. പരസ്യയോഗവും ആളാം പ്രതി സുവിശേഷ പ്രചരണവും നടത്തി സുവിശേഷ പ്രവർത്തനത്തിൽ സജീവമായിരുന്നു. കൊണ്ടാഴിയിലെ വേർപ്പെട്ട സഭകളുടെ തുടക്കക്കാരിൽ ഒരാളായി.

ഭാര്യ : കലയപുരം കൊച്ചുബംഗ്ലാവിൽ പരേതയായ സാറാമ്മ.

മക്കൾ : റെയ്ച്ചൽ ജയിംസ് , എബനേസർ സിംസൺ (യു.കെ) , എലിസബത്ത് സിംസൺ, ബഞ്ചമിൻ സിംസൺ, സാമുവേൽ സിംസൺ, അക്സാ സിംസൺ.

മരുമക്കൾ: കെ.എസ്. ജയിംസ് , ഷൈനി (യു.കെ), എഡ് വിൻ (കോഴിക്കോട്) , മിലി ജോർജ് , ജസി സാമുവേൽ , ബിനോയ് (മണ്ണാർകാട്).

Advertisement