മുണ്ടത്താനം ഇടത്തുണ്ടിയിൽ ശോശാമ്മ മത്തായി (92) നിര്യാതയായി

മുണ്ടത്താനം  ഇടത്തുണ്ടിയിൽ  ശോശാമ്മ മത്തായി (92) നിര്യാതയായി

കോട്ടയം : കങ്ങഴ മുണ്ടത്താനം ഐപിസി സഭാംഗം ഇടത്തുണ്ടിയിൽ പരേതനായ ഇ.റ്റി. മത്തായിയുടെ ഭാര്യ ശോശാമ്മ മത്തായി (92) നിര്യാതയായി. കങ്ങഴ മേലേടം കുടുംബാംഗമാണ്.

സംസ്കാരം ഓഗ.7 ന് തിങ്കളാഴ്ച  രാവിലെ 8 ന് ഭവനത്തിൽ നടക്കുന്ന ശുശ്രൂഷയ്ക്കു ശേഷം ഉച്ചക്ക് 12.30 ന് മുണ്ടത്താനം ഐപിസി സഭയുടെ നേതൃത്വത്തിൽ സഭാ സെമിത്തേരിയിൽ നടക്കും.

കങ്ങഴ - മുണ്ടത്താനം പ്രദേശങ്ങളിലെ സുവിശേഷ വ്യാപനത്തിനും സഭാ വളർച്ചയ്ക്കും മാതാവും കുടുംബവും ഏറെ പ്രയത്നിച്ചു.

മക്കൾ : ഇ.എം.തോമസ് , അന്നമ്മ വർഗീസ് . മരുമക്കൾ : ശോശാമ്മ തോമസ് , കെ.ജി. വർഗീസ് (പുതുപ്പള്ളി).