പാസ്റ്റർ റ്റി.ജി. മാത്യുവിന്റെ സംസ്കാരം സെപ്റ്റം. 7ന്

പാസ്റ്റർ റ്റി.ജി. മാത്യുവിന്റെ സംസ്കാരം സെപ്റ്റം. 7ന്

കോഴിക്കോട്: ഐപിസി പേരാമ്പ്ര സെന്ററിലെ പന്തീരികര സഭാ ശുശ്രുഷകനായ കണ്ണൂർ ചെറുപുഴ തഴക്കുളം  വീട്ടിൽ പാസ്റ്റർ റ്റി ജി മാത്യു (സണ്ണി -58) കർതൃ സന്നിധിയിൽ പ്രവേശിച്ചു. സംസ്കാരം സെപ്റ്റം. 7ന് രാവിലെ 9ന് പേരാമ്പ്ര, പന്തിരിക്കരയിലുള്ള (സുപ്പിക്കട) ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 12ന് പേരാമ്പ്ര സെന്ററിന്റെ ചെമ്പനോട (കൊളത്തിപാറ) സെമിത്തേരിയിൽ. പാസ്റ്റർ എം.എം. മാത്യു ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

സംസ്കാര ശുശ്രൂഷ നടക്കുന്ന ഭവനത്തിൽ എത്തിച്ചേരാനുള്ള ലൊക്കേഷൻ : https://www.google.com/maps/place/11%C2%B035'55.2%22N+

ഭാര്യ വത്സമ്മ കൊട്ടിയൂർ പുന്നക്കുഴി കുടുംബാംഗമാണ്. മക്കൾ: ആശ, അനു, ബ്ലെസ്സന്‍  (ദുബായ്). മരുമക്കൾ : പാസ്റ്റർ ജോജി (അങ്കമാലി ), ബിജോയ് (തോട്ടുമുക്കം).

Advertisement

Advertisement