ഷാർജ ഈഫൽ പ്രിൻ്റിംഗ് പ്രസ്സ് സ്ഥാപകൻ ഐയ്ക്കര തോമസ് കുര്യൻ (82) കുമ്പനാട് നിര്യാതനായി

ഷാർജ ഈഫൽ പ്രിൻ്റിംഗ് പ്രസ്സ് സ്ഥാപകൻ ഐയ്ക്കര തോമസ് കുര്യൻ (82) കുമ്പനാട് നിര്യാതനായി

കുമ്പനാട്: ദി പെന്തെക്കൊസ്ത് മിഷൻ കുമ്പനാട് സഭാംഗവും ഷാർജ ഈഫൽ പ്രിൻ്റിംഗ് പ്രസ്സ് തുടങ്ങി വിവിധ സ്ഥാപനങ്ങളുടെ സ്ഥാപക ഡയറക്ടർ ആയിരുന്ന ഐയ്ക്കര തോമസ് കുര്യൻ (കുഞ്ഞുമോൻ- 82) നിര്യാതനായി.

സംസ്കാരം ആഗസ്റ്റ് 7 തിങ്കൾ രാവിലെ 10ന് കുമ്പനാട് റ്റി.പി.എം സഭാഹാളിലെ ശുശ്രൂഷകൾക്ക് ശേഷം 2 ന് റ്റി.പി.എം സഭാ സെമിത്തെരിയിൽ.

ആരംഭകാല സുവിശേഷകനും ക്രൈസ്തവ ഗാനരചയിതാവുമായിരുന്ന ബ്രദർ. ഐ.കെ.കുര്യൻ്റെ നാലാമത്തെ മകനാണ്.

ഭാര്യ കറുകച്ചാൽ ചവണിക്കാമണ്ണിൽ ചിന്നമ്മ തോമസ്.

മക്കൾ : കുര്യൻ തോമസ് (ഷാർജ), എലിസബത്ത് തോമസ് (ദുബായ്), ജെസി സാബു (തിരുവനന്തപുരം).

മരുമക്കൾ : സൂസി കുര്യൻ (ഷാർജ), പാസ്റ്റർ തോമസ് ജോർജ് ( ഫിലാഡെൽഫിയ ഐ.പി.സി, ദുബായ്), ഡോ.സാബു ജോൺ (തിരുവനന്തപുരം).