പാസ്റ്റർ ഡി. തോമസിന്റെ(75) സംസ്ക്കാരം ഒക്ടോ.26 ന്

പാസ്റ്റർ  ഡി. തോമസിന്റെ(75) സംസ്ക്കാരം ഒക്ടോ.26 ന്

ഇളമ്പൽ : അസംബ്ലീസ് ഓഫ് ഗോഡ് സീനിയർ ശുശ്രൂഷകനും ഇളമ്പൽ ഏ.ജി.സഭാംഗവുമായ പാസ്റ്റർ .ഡി. തോമസിന്റെ(75) സംസ്ക്കാര ശുശ്രൂഷ ഒക്ടോ. 26 ന് രാവിലെ 9 മുതൽ സ്വഭവനത്തിൽ ആരംഭിച്ച് 12 ന് ഏ.ജി. സെമിത്തേരിയിൽ (പ്ലാച്ചേരി) നടക്കും. കരുനാഗപ്പളളി സെക്ഷനിലെ ശാസ്താംകോട്ട, കല്ലേലിഭാഗം, ശൂരനാട്, മൈനാഗപ്പള്ളി, ആലുംകടവ്, കരുനാഗപ്പള്ളി ടൗൺ, പുനലൂർ ഈസ്റ്റ് സെക്ഷനിലെ റോസ് മല , കേളൻകാവ് , കൊട്ടാരക്കര സെക്ഷനിലെ അന്തമൺ എന്നിവിടങ്ങളിൽ ശുശ്രൂഷിച്ചിട്ടുണ്ട്. തിരുവചനഘോഷണത്തിലും പ്രാർത്ഥനയിലും ഒരുപോലെ മുന്നേറിയ അനുഗ്രഹിക്കപ്പെട്ട ദൈവദാസനായിരുന്നു.  

ഭാര്യ : ചിന്നമ്മ തോമസ്. മക്കൾ : ബ്ലെസ്സി തോമസ് ( ഗവ. ഡെന്റൽ കോളേജ്, തിരുവനന്തപുരം), ബ്രോംലി തോമസ്(കേന്ദ്രീയ വിദ്യാലയം, പട്ടം, തിരുവനന്തപുരം),ടിൻസി തോമസ് (മുൻസിഫ് കോടതി, പുനലൂർ). മരുമക്കൾ -മനോജ് ശാമുവേൽ (ബിസിനസ്, തിരുവനന്തപുരം), അലീൻ മേരി എമേഴ്സൺ (പുല്ലാട്), സിജോ ജോൺ ( കെ.എസ്.എഫ്. ഇ , പുല്ലാട്).

Advertisement