പ്രശസ്ത സുവിശേഷകൻ റവ. ഡോ.തോമസ് സാമുവേൽ (93 ) കർതൃ സന്നിധിയിൽ

പ്രശസ്ത സുവിശേഷകൻ റവ. ഡോ.തോമസ് സാമുവേൽ (93 ) കർതൃ സന്നിധിയിൽ

ബാംഗ്ലൂർ : ഒ എം ഇന്ത്യയുടെ പ്രഥമ അംഗവും പ്രാരംഭ കാല ഓൾ ഇന്ത്യ കോ ഓർഡിനേറ്ററും ക്വയറ്റ് കോർണർ ഇന്ത്യയുടെ സ്ഥാപക പ്രസിഡന്റുമായ കോ ടുകുളഞ്ഞി ചരിവുപറമ്പിൽ  ഡോ.തോമസ് സാമുവേൽ (93 ) കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു.

സംസ്കാര ശുശ്രൂഷ ജൂൺ 29 വ്യാഴം രാവിലെ 10ന് ബാംഗ്ലൂർ ഫസ്റ്റ് എ.ജി.സഭയിലും തുർന്ന് ജൂൺ 30 ന് നീലഗിരി  ക്വയ്റ്റ് കോർണർ മിഷൻ സെൻററിലും നടക്കും.
ഭാര്യ : ചന്നാലി കുടുംബാംഗം മേരിക്കുട്ടി ശാമുവേൽ
മക്കൾ : ഡേവിഡ് ശാമുവേൽ  (യു.എസ്), ഉഷാ മേനോൻ  (കോയമ്പത്തൂർ), പോൾ ശാമുവേൽ  (ബെംഗളൂരു), പ്രിസില്ല ശാമുവേൽ  (യു.എസ്).
മരുമക്കൾ : ക്രിസ് (യു.എസ്), മുരളി മേനോൻ ( കോയമ്പത്തൂർ), ജയ പോൾ ( ബെംഗളൂരു).

ചെങ്ങന്നൂർ കോടുകുളഞ്ഞിയിൽ ചരിവ്പറമ്പിൽ വി.വി. സാമുവേലിന്റെയും ഏലിയാമ്മയുടെയും രണ്ടാമത്തെ മകനാണ്.

ഭാരത സുവിശേഷീകരണത്തിനു ജീവിത കൊണ്ട് ഏറെ സംഭാവന നല്കിയ വ്യക്തിത്വമായിരുന്നു ഡോ.തോമസ് സാമുവൽ. ഒ.എം, ക്വയറ്റ് കോർണർ തുടങ്ങി മറ്റു ചില സംഘടനകളിലൂടെയും നിരവധി പേർക്ക് ആശ്വാസവും അനേകരെ ക്രിസ്തുവിങ്കലേക്ക് ആനയിക്കുകയും ചെയ്ത മിഷനറിയായിരുന്നു.

Advertisement