ആരാധന മധ്യേ പാസ്റ്റർ കുഴഞ്ഞുവീണ് മരിച്ചു
കൊല്ലം /കൊട്ടാരക്കര: കുന്നിക്കോട് നെടുവന്നൂർ ശാലേം ഗോസ്പെൽ ചർച്ച് ഓഫ് ഗോഡ് സഭാ ശുശ്രൂഷകൻ ചരുവിള വീട്ടിൽ പാസ്റ്റർ തോമസ്കുട്ടി (ഫിലിപ്പ് -50) ആരാധന മധ്യേ കുഴഞ്ഞുവീണ് മരണപെട്ടു. സംസ്കാരം പിന്നീട്.
സങ്കീർത്തനം വായിച്ചതിനുശേഷം കൂടുതൽ പ്രസംഗിക്കാൻ ആഗ്രഹിക്കുന്നില്ല, ശാരീരികമായി ക്ഷീണമുണ്ട് എന്നു പറഞ്ഞ് അദ്ദേഹം ഇരിക്കുകയും തുടർന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടനെ വിശ്വാസികൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഭാര്യ : ലിസ്സി. മക്കൾ : യബ്ബേസ്, നിസ്സി.
Advertisement