പാസ്റ്റർ രാജ് കുമാർ ജയ്പൂരിന്റെ മാതാവ് ത്രേസ്സിയാമ്മ (78) നിര്യാതയായി

പാസ്റ്റർ രാജ് കുമാർ ജയ്പൂരിന്റെ മാതാവ് ത്രേസ്സിയാമ്മ (78) നിര്യാതയായി

ജയ്പ്പൂർ: രാജസ്ഥാൻ ഡീപ്പർ റൂട്ട് ഫെല്ലോഷിപ്പ് സ്ഥാപകൻ പാസ്റ്റർ രാജ് കുമാറിന്റെ മാതാവ് ത്രേസ്സിയാമ്മ (78) നിര്യാതയായി. സംസ്കാരം ഏപ്രിൽ 13 ന് രാവിലെ 8 ന് ഇമ്മാനുവേൽ മിഷൻ ചർച്ച്, കാൽവർ റോഡ്, ജോത്തുവരായിലെ ശുശ്രൂഷകൾക്ക് ശേഷം വിദ്യാധർ നഗറിലുള്ള ക്രിസ്ത്യൻ സെമിത്തേരിയിൽ.  

പലവിധ രോഗങ്ങളാൽ ചികിത്സയിലായിരുന്നു. രണ്ടുമാസം മുൻപുവരെയും സുവിശേഷ പ്രഘോഷണത്തിൽ സജീവമായിരുന്നു. ഗ്രാമങ്ങൾ തോറും സഞ്ചരിച്ചു ആത്മഭാരത്തോടെ പ്രാർത്ഥിക്കുകയും ചെയ്ത് അനേകരെ രക്ഷയിലേക്ക് നയിക്കുവാൻ കഴിഞ്ഞിട്ടുണ്ട്. ഏറിയ വർഷങ്ങൾ ബഥേൽ ഫെല്ലോഷിപ് ചർച്ചിന്റെ സജീവ സാന്നിധ്വമായിരുന്നു.

മകൻ : പാസ്റ്റർ രാജ് കുമാർ. മരുമകൾ. ഡോക്ടർ ഷീലു. 

വാർത്ത: എ. റ്റി. എബ്രഹാം, റായിപുർ.