ആഴ്ചകളുടെ വ്യത്യാസത്തിൽ ദമ്പതികൾ യാത്രയായി

ഇലവുംതിട്ട: തുണ്ടം പ്ലാവിൽ ചൂരക്കാ മണ്ണിൽ ഗ്രേസ് കോട്ടേജ് പരേതനായ റ്റി. ജെ. ജോണിന്റെ (ജോൺ സാർ റിട്ട. അദ്ധ്യാപകൻ എസ്. എൻ. ഡി. പി. ഹൈസ്കൂൾ മുട്ടത്തു കോണം) ഭാര്യ റെയ്ച്ചൽ ജോസഫ് (ചിന്നമ്മ ടീച്ചർ-78 റിട്ട. അധ്യാപിക സി. എം എസ് ഹൈസ്കൂൾ കുഴിക്കാല) അന്തരിച്ചു. പരേത പള്ളം പന്തിരു പറയിൽ കുടുംബ അംഗമാണ്.
14 ദിവസം മുൻപാണ് ഭർത്താവ് നിത്യതയിൽ ചേർക്കപ്പെട്ടത്. മൃതശരീരം വെള്ളിയാഴ്ച വൈകുന്നേരം ഭവനത്തിൽ പൊതു ദർശനത്തിന് വയ്ക്കുന്നതും ശനിയാഴ്ച രാവിലെ 11മണിയ്ക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 12ന് ഇലന്തൂർ എ. ജി. സഭാ സെമിത്തേരിയിൽ.
മക്കൾ: ജിനുമോൾ (കവിയൂർ), ജിബുതോമസ് ജോൺ (ഫിബാ റേഡിയോ ബാംഗ്ലൂർ, ജിഷമോൾ (സെന്റ്. ഫ്രാൻസിസ് സ്കൂൾ ജാം നഗർ) മരുമക്കൾ:പരേതനായ പാസ്റ്റർ ബിജു ചെറിയാൻ പുളിയേക്കൽ കവിയൂർ, സന്ധ്യ ബാംഗ്ലൂർ, ഡേവിഡ് സാമുവൽ കാലായിൽ വള്ളിക്കാല.
Advertisement