പാസ്റ്റർ ടി .എം. ഏബ്രഹാം കർതൃ സന്നിധിയിൽ

പാസ്റ്റർ ടി .എം. ഏബ്രഹാം കർതൃ സന്നിധിയിൽ

റാന്നി: ഇടക്കുളം തകിടിപ്പുറത്ത് പാസ്റ്റർ ടി. എം. ഏബ്രഹാം(75) നിര്യാതനായി. ദീർഘ വർഷം ഐപിസി അബുദാബി ചർച്ച് സെക്രട്ടറിയായും അബൂദാബി മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിട്ടുള്ള ടി.എം.എബ്രഹാം ഐ.പി.സി. യുഎഇ റീജിയൺ കൗൺസിൽ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

സംസ്കാരം ഏപ്രിൽ 6 ന് വ്യാഴാഴ്ച 12.30.ന് ഐപിസി വൈക്കം ബഥേൽ ചർച്ച് സെമിത്തേരിയിൽ. (മന്ദിരം ജംഗ്ഷൻ, റാന്നി)

ഭാര്യ ഗ്രേസി ഏബ്രഹാം ചെങ്ങന്നൂർ പിരളശ്ശേരി കൊച്ചു കിഴക്കേതിൽ കുടുബാംഗംമാണ്.