പാസ്റ്റർ തോമസ് ജോർജ് (56) കർതൃസന്നിധിയിൽ

പാസ്റ്റർ തോമസ് ജോർജ് (56) കർതൃസന്നിധിയിൽ

ചെന്നൈ: ദി പെന്തെക്കൊസ്ത് മിഷൻ ഖത്തർ ശുശ്രൂഷകൻ പാസ്റ്റർ തോമസ് ജോർജ് (56) ചെന്നൈ ഇരുമ്പല്ലിയൂർ ഹെഡ്ക്വാർട്ടേഴ്സിൽ വെച്ച് കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. ശാരീരിക സുഖമില്ലാത്തതിനാൽ ചെന്നൈ സഭാ ആസ്ഥാനത്ത് കുറച്ച് ദിവസങ്ങളായി  വിശ്രമിക്കുകയായിരുന്നു.

സംസ്കാരം മാർച്ച് 21 ചൊവ്വ രാവിലെ 10ന് ഇരുമ്പല്ലിയൂർ സഭാ ആസ്ഥാനത്തെ ശുശ്രൂഷകൾക്ക് ശേഷം സഭാ സെമിത്തേരിയിൽ.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലധികം (31 വർഷം ) നേപ്പാൾ,ദുബായ്, അബുദാബി, ഖത്തർ എന്നിവിടങ്ങളിൽ സഭയുടെ ശുശ്രൂഷകനായിരുന്നു.  
 തേവലക്കര തറയിൽ വീട്ടിൽ  പരേതനായ കെ ജോർജിന്റെയും പെണ്ണമ്മ ജോർജിന്റെയും മകനാണ്.
സഹോദരി മദർ . കുഞ്ഞനാമ്മ റ്റി.പി.എം പുനലൂർ സെന്റർ മണ്ണൂർ ലോക്കൽ സഭാ ശുശ്രൂഷകയാണ്.